സത്യവുമായി പുലബന്ധംപോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ കേരളത്തെ അവഹേളിക്കുന്നതിനായി കാട്ടുതീപോലെ പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍ കേന്ദ്രങ്ങളെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). കേരളത്തെ അവഹേളിക്കാന്‍ വേണ്ടി മാത്രമല്ല മറിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യംവച്ചുകൂടിയാണിതെന്നും ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു.
കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നിരന്തരശ്രമങ്ങളാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്നത്. സംസ്ഥാനത്തിന്റെ നേട്ടങ്ങളൊക്കെ തമസ്‌കരിച്ച് വളരെ സൂക്ഷ്മമായ കാര്യങ്ങളെപ്പോലും പര്‍വ്വതീകരിച്ചും നുണകള്‍ നിര്‍മ്മിച്ചും ഇത് മുന്നോട്ടുപോവുകയാണ്.
‘The Kerala Story’ എന്ന പേരില്‍ ഒരു സിനിമയുടെ ടീസര്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഇത് ആഘോഷപൂര്‍വ്വമാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മതം മാറ്റി 32,000 സ്ത്രീകളെ ഇസ്ലാമിക സ്റ്റേറ്റില്‍ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്നാണ് സിനിമാ ടീസറിലൂടെ പുറത്തുവരുന്നത്. സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാര്‍ത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാന്‍ വേണ്ടിമാത്രമല്ല മറിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യംവച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വിസ്‌ഫോടനകരമായ വ്യാജകഥകള്‍ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും. സിനിമാ ടീസറിന്റെ പശ്ചാത്തലത്തില്‍ അടിയന്തരനടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്-ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു.
ADVERTISEMENT
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-
Destabilize. If this is not possible, Disrupt and Defame !
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന പൊതുസമീപനമാണിത്. കേരളത്തില്‍ ആരും ബിജെപിയുടെ ചാക്കില്‍ക്കയറാന്‍ തയ്യാറാകാത്തതുകൊണ്ടുതന്നെ അട്ടിമറിക്കാനോ ഭരണംപിടിക്കാനോ കഴിയില്ലെന്ന് അവര്‍ക്കുതന്നെ ബോധ്യമായിട്ടുണ്ട്. ഇതിന്റെ പരിണതഫലമായിട്ടാണ് ഗവര്‍ണറെ അവതാരപുരുഷനായി രംഗത്തിറക്കിയിരിക്കുന്നത്. ഇതുമാത്രം പോരാ എന്നതുകൊണ്ടാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള നിരന്തരശ്രമങ്ങള്‍ ബിജെപി കേന്ദ്രങ്ങളില്‍നിന്നുണ്ടാകുന്നത്. സംസ്ഥാനത്തിന്റെ നേട്ടങ്ങളൊക്കെ തമസ്‌കരിച്ച് വളരെ സൂക്ഷ്മമായ കാര്യങ്ങളെപ്പോലും പര്‍വ്വതീകരിച്ചും നുണകള്‍ നിര്‍മ്മിച്ചും ഇത് അഭംഗുരം മുന്നോട്ടുപോവുകയാണ്.
‘The Kerala Story’ എന്ന പേരില്‍ ഒരു സിനിമയുടെ ടീസര്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. കുപ്രസിദ്ധി നേടിയ ഹിന്ദുത്വ സമൂഹികമാധ്യമ അക്കൗണ്ടുകള്‍ ഇത് ആഘോഷപൂര്‍വ്വമാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മതംമാറ്റി 32,000 സ്ത്രീകളെ ഇസ്ലാമിക സ്റ്റേറ്റില്‍ അംഗങ്ങളാക്കി വിദേശത്തേക്കു കയറ്റിയയച്ചുവെന്നാണ് സിനിമാ ടീസറിലൂടെ പുറത്തുവരുന്നത്.
സത്യവുമായി പുലബന്ധംപോലുമില്ലാത്ത ഈ വ്യാജവാര്‍ത്ത കാട്ടുതീപോലെ പ്രചരിപ്പിക്കുന്നത് കേരളത്തെ അവഹേളിക്കാന്‍ വേണ്ടിമാത്രമല്ല മറിച്ച് സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയും സംഘര്‍ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യംവച്ചുകൂടിയാണ്. ഇത്തരത്തിലുള്ള വിസ്‌ഫോടനകരമായ വ്യാജകഥകള്‍ നമ്മുടെ മതനിരപേക്ഷതയ്ക്കും ദേശീയ ഐക്യത്തിനും സൃഷ്ടിക്കുന്ന ആഘാതം കടുത്തതായിരിക്കും.
ഉത്തര്‍പ്രദേശിലെ സര്‍വ്വകലാശാലകളെക്കുറിച്ചു പറഞ്ഞതിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലനിലുള്ള ‘പ്രീതി’ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുതിര്‍ന്നത്. എന്നാല്‍, ഒരു സംസ്ഥാനത്തെ അവഹേളിക്കാനും വര്‍ഗ്ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യംവച്ചുകൊണ്ടുള്ള ‘The Kerala Story’യെക്കുറിച്ചൊന്നും ഗവര്‍ണര്‍ക്ക് മിണ്ടാട്ടമില്ല.
ഭരണഘടന വിഭാവനംചെയ്യുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സംരക്ഷിക്കേണ്ടതാണ്. എന്നാല്‍, ആവിഷ്‌കാരത്തിന്റെ പേരില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനെ തടയുന്ന ഒട്ടേറെ വകുപ്പുകള്‍ നമ്മുടെ ശിക്ഷാനിയമത്തിലുണ്ട്.
ഈ സിനിമ, ടീസറിലുള്ളതുപോലെയാണെങ്കില്‍ ഈ വകുപ്പുകളുടെ നഗ്‌നമായ ലംഘനമാണെന്ന് കണ്ണുംപൂട്ടിപ്പറയാനാകും. ഐഎസിനെക്കുറിച്ചും പുറത്തേക്കുപോയവരെക്കുറിച്ചുമൊക്കെ ഒട്ടേറെ ചോദ്യങ്ങള്‍ പാര്‍ലമെന്റില്‍ മുറതെറ്റാതെ വരുന്നതാണ്. അമിത് ഷാ നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നേവരെ ഈ സിനിമാ ടീസറില്‍ പറയുന്ന കണക്കുകളോട് വിദൂരബന്ധമുള്ള സാധൂകരണംപോലും വെളിപ്പെടുത്തിയിട്ടില്ല. സിനിമാ ടീസറിന്റെ പശ്ചാത്തലത്തില്‍ അടിയന്തരനടപടിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വാര്‍ത്താ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.