Shah Rukh Khan: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ ഷാരൂഖ് ഖാന്‍

ബോളിവുഡ്(Bollywood) സൂപ്പര്‍താരം ഷാരൂഖ് ഖാന്‍(Shah Rukh Khan) ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍(Sharjah International Bookfest) പങ്കെടുക്കും. വെള്ളിയാഴ്ച താരം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും. ഷാര്‍ജ ബുക്ക് അതോറിറ്റി ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 11ന് വൈകിട്ട് ആറു മുതല്‍ 7.30 വരെ ബാള്‍ റൂമിലാണ് പരിപാടി. താരം പ്രേക്ഷകരുമായി സംവദിക്കുകയും ചെയ്യും.

പതിനഞ്ച് ലക്ഷത്തോളം കൃതികളാണ് ഇത്തവണ ഷാര്‍ജ പുസ്തകോല്‍സവത്തിലുള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതിയും ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം സ്വന്തമാക്കി കഴിഞ്ഞു.അക്ഷരങ്ങള്‍ പരക്കട്ടെ എന്നതാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോല്‍സവത്തിന്റെ പ്രമേയം. നാല്‍പ്പത്തിയൊന്നാം പതിപ്പിലേക്കെത്തി നില്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പുസ്തകോല്‍സവങ്ങളിലൊന്നായി ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവം വളര്‍ന്നു കഴിഞ്ഞു. 95 രാജ്യങ്ങളാണ് ഇക്കുറി ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തിന്റെ ഭാഗമാകുന്നത്. 2213 പ്രസാകരാണ് ഈ വര്‍ഷം അവരുടെ പുസ്തകങ്ങളുമായി ഷാര്‍ജയിലേക്കെത്തിയിരിക്കുന്നത്.

മുന്നൂറിലേറെ മലയാളം പുസ്തകങ്ങളുടെ പ്രകാശനവും ഈ പുസ്തകോത്സവത്തില്‍ നടക്കും. സുനില്‍ പി.ഇളയിടം, ജി.ആര്‍.ഇന്ദുഗോപന്‍, സി.വി.ബാലകൃഷ്ണന്‍ തുടങ്ങി വായനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒട്ടേറെ എഴുത്തുകാരും ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News