സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് നാളെ കൊച്ചിയിൽ തുടക്കം | Science Fair

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് നാളെ കൊച്ചിയിൽ തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആറു വേദികളിലായി അയ്യായിരത്തോളം കുട്ടികളാണ് മത്സരിക്കുന്നത്. മേളയുടെ രജിസ്ട്രേഷൻ എറണാകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ചു.

കൊവിഡിനെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം നടക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നുമുള്ള കൗമാര ശാസ്ത്ര പ്രതിഭകൾ കൊച്ചിയിൽ സംഗമിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി, ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലെ 154 ഇനങ്ങളിലാണ് മത്സരം.

അയ്യായിരത്തിലധികം വിദ്യാർത്ഥികള്‍ പങ്കെടുക്കുന്ന മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. കുട്ടികൾക്കുള്ള താമസ സൗകര്യവും പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള പാചകപ്പുരയും സജീവമായി കഴിഞ്ഞു. നഗരത്തിലെ വിവിധ സ്കൂളുകളിലായി മത്സരത്തിനുള്ള ആറ് വേദികളും സജ്ജമാണെന്ന് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എം കെ ഷൈൻ മോൻ പറഞ്ഞു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു എറണാകുളം ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ പതാക ഉയർത്തുന്നതോടെ ശാസ്ത്ര മേളയ്ക്ക് തുടക്കമാകും. ടൗൺഹാളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News