Delhi:ദില്ലിയിലെ വായുനിലവാരം വീണ്ടും മോശം അവസ്ഥയില്‍

(Delhi)ദില്ലിയിലെ വായുനിലവാരം വീണ്ടും മോശം അവസ്ഥയില്‍. വായുഗുണ നിലവാര സൂചിക 339 രേഖപ്പെടുത്തി. അതേസമയം ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിച്ച് തുടങ്ങി.

വായുമലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ ക്ലാസുകള്‍ക്ക് അവധിയായിരുന്നു. ഉയര്‍ന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ ക്ലാസ് മുറിക്ക് പുറത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്.

ദില്ലിയില്‍ കഴിഞ്ഞ നാലുദിവസമായി വായുഗുണനിലവാരം മെച്ചപ്പെട്ട് വരുകയായിരുന്നു. പ്രൈമറി സ്‌കൂളുകള്‍ തുറന്നെങ്കിലും എന്‍ 95 മാസ്‌ക് ഉപയോഗം കുട്ടികള്‍ ശീലമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News