Pranav Mohanlal: യൂറോപ്പില്‍ തീര്‍ത്ഥയാത്ര നടത്തുകയാണ് പ്രണവ് ഇപ്പോള്‍: വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാല്‍(Pranav Mohanlal) ഇപ്പോള്‍ യൂറോപ്പില്‍(Europe) ഒരു കാല്‍നട തീര്‍ത്ഥാടനം നടത്തുകയാണെന്ന് വിനീത് ശ്രീനിവാസന്‍(Vineeth Sreenivasan). ഹൃദയം കഴിഞ്ഞതിന് ശേഷവും തങ്ങള്‍ കാണാറുണ്ടെന്നും വിനീത് പറഞ്ഞു. യൂറോപ്പിലെ ഒരു രാജ്യത്തുനിന്ന് വേറൊരു രാജ്യത്തേക്ക് നടന്ന് പോവുകയാണ് പ്രണവ്. 800 മൈല്‍ ഉണ്ട്. ഇപ്പോള്‍ എവിടെയാണെന്ന് കൃത്യസ്ഥലം പറയാന്‍ അറിയില്ലെന്നും വിനീത് പറഞ്ഞു.

എന്നാല്‍, പ്രണവിന് ഒരു പേഴ്‌സണല്‍ സോഷ്യല്‍ മീഡിയാ പ്രൊഫൈലുണ്ട്. അദ്ദേഹത്തെ അതില്‍ കാണാന്‍ പറ്റും. ആ പ്രൊഫൈല്‍ ഏതാണെന്ന് പക്ഷേ താന്‍ പറയില്ല. അമിതമായി യാത്ര ചെയ്യുന്നതിന് മുകുന്ദനുണ്ണി പ്രണവിനെതിരെ ചിലപ്പോള്‍ കേസ് കൊടുക്കാന്‍ സാധ്യതയുണ്ടെന്നും വിനീത് തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.

പ്രണവിന്റെ ഉള്ളിലെന്താണെന്ന് ഇതുവരെ പിടികിട്ടിയിട്ടേയില്ല. വളരെ ശാന്തമായ മുഖമാണ്. ടെന്‍ഷനാണോ ആശ്ചര്യമാണോ ഒന്നും അറിയാന്‍ പറ്റില്ല. അഭിനയിക്കുമ്പോള്‍ മാത്രമേ അതറിയാന്‍ പറ്റൂ. ഹൃദയത്തിലെ ബ്രേക്ക് അപ്പ് സീന്‍ എടുക്കുന്നതിന് തൊട്ടുമുമ്പ് വരെ ശാന്തനായിരുന്നയാളാണ്. ടേക്കിന്റെ സമയത്ത് വരും ചെയ്യും. അത്രേയുള്ളൂ ആള്‍. വിനീത് പറഞ്ഞു.

നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്‌സ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിശ്വജിത്ത് ഒടുക്കത്തിലാണ് ക്യാമറ ചെയ്തത്. അഭിനവ് സുന്ദര്‍ നായകും നിധിന്‍ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ്. മനു മഞ്ജിത്ത്, എലിഷ എബ്രഹാം എന്നിവരുടെ വരികള്‍ക്ക് സിബി മാത്യു അലക്സ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here