ADVERTISEMENT
(Trivandrum Corporation)തിരുവനന്തപുരം നഗരസഭയിലെ വ്യാജ കത്ത് വിവാദത്തില്‍ ഇന്നും അക്രമസമരവുമായി പ്രതിപക്ഷം. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മേയറുടെ ഓഫീസിലേക്ക് ഓടിക്കയറി. തടയാന്‍ ശ്രമിച്ച പോലീസിനൈതിരെ പ്രകോപനവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. പോലീസിനെ തെരുവില്‍ കൈകാര്യം ചെയ്യുമെന്ന് ഭീഷണിയുമായി വി വി രാജേഷിന്റെ പ്രസംഗം. അതേസമയം യുഡിഎഫിന്റെ പ്രതിഷേധം നഗരസഭാ കവാടത്തിന് മുന്നില്‍ വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
വ്യാജ കത്ത് ഉയര്‍ത്തി നഗരസഭയ്ക്ക് മുന്നില്‍ ആക്രമത്തിന് ആസൂത്രണം ചെയ്യുന്നതാണ് ബിജെപി നീക്കങ്ങള്‍. പല തവണ ഓഫീസിന് ഉള്ളിലേക്ക് തള്ളിക്കയറിയ ബി ജെ പി പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിന് വഴിയൊരുക്കി. മഹിളാ മോര്‍ച്ചാ മാര്‍ച്ച് അക്രമാസക്തമായി. ഒരു വിഭാഗം പ്രവര്‍ത്തകള്‍ പോലീസ് വലയം ഭേതിച്ച് അകത്ത് കടന്നു. തടയാന്‍ ശ്രമിച്ച പോലീസിനെ പ്രകോപിപ്പിക്കാന്‍ ആയിരുന്നു ബിജെപി നേതാക്കളുടെ നീക്കം.
തുടര്‍ന്ന് നഗരാസഭാ കവാടം ബി ജെ പി ഉപരോധിച്ചു. ജനങ്ങള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ കഴിയാതെ ബി ജെ പി പ്രവര്‍ത്തകര്‍ കവാടത്തിന് മുന്നില്‍ ഇരുന്ന് മുദ്രാവാക്യം മുഴക്കി. ഇതിനിടയിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ പോലീസിന് നേരെയുള്ള ഭീഷണി.അതേസമയം യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.