ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ്;പിന്തുണയുമായി സിപിഐഎം|CPIM

ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സിന് പിന്തുണയുമായി സിപിഐഎം(CPIM). കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനായാണ് ഓര്‍ഡിനന്‍സെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഭരണഘടനയ്ക്ക് അനുസരിച്ചുള്ളതാണ് ഓര്‍ഡിനന്‍സെന്ന് മന്ത്രി പി രാജീവും ചാന്‍സലര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചില്ലെങ്കില്‍ നിയമപരമായ പരിഹാരം തേടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനായാണ് ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം. പുഞ്ചി കമ്മീഷനും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റണമെന്ന് ശുപാര്‍ശ ചെയ്‌തെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് യുജിസി നിയമങ്ങളില്‍ പ്രത്യേക നിര്‍ദേശങ്ങളില്ലെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. ഭരണഘടനയ്ക്ക് അനുസരിച്ചുള്ളതാണ് മന്ത്രിസഭ അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സെന്നും മന്ത്രി പറഞ്ഞു.ഗവര്‍ണ്ണര്‍ പദവി പോലെയല്ല ചാന്‍സലര്‍ പദവിയെന്നും ചാന്‍സലര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചില്ലെങ്കില്‍ നിയമപരമായ പരിഹാരം തേടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News