Samastha: സംഘടനാ വിരുദ്ധ പ്രവർത്തനം; ഹക്കീം ഫൈസിയെ പുറത്താക്കി സമസ്ത

സി ഐ സി(CSI) ക്കെതിരെ നടപടി കടുപ്പിച്ച് സമസ്ത(Smastha). സി ഐ സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദ്യശേരിയെ സമസ്തയിൽ നിന്നും പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് നടപടി. ഇന്ന് ചേർന്ന മുശാവറാ യോഗത്തിലാണ് തീരുമാനം. കോൺഫഡേറഷൻ ഓഫ് ഇസ്ലാമിക് കോളേജസും സമസ്തയും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് കടുത്ത നടപടികളിലേക്ക് സമസ്ത നീങ്ങിയത്.

സി ഐ സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദ്യശേരിയെ സമസ്തയിൽ നിന്നും പുറത്താക്കാൻ മുശാവറ യോഗം തീരുമാനിച്ചു.സമസ്തയുടെ തിരൂർ താലൂക്ക് പ്രസിഡൻറും മലപുറം ജില്ലാ മുശാവറാ അംഗവുമായ ഹക്കീം ഫൈസിയെ ആ സ്ഥാനങ്ങളിൽ നിന്നൊക്കെ ഒഴിവാക്കാനാണ് തീരുമാനം. ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത വൃത്തങ്ങൾ അറിയിച്ചു.

സമസ്ത ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.സി ഐ സി ചെയർമാനും ലീഗ് അദ്ധ്യക്ഷനുമായ പാണക്കാട് സാദിഖലി തങ്ങളുടെ അടുപ്പക്കാരനുമായ ഹക്കീം ഫൈസിക്കെതിരെ നിരവധി കുറ്റങ്ങൾ സമസ്ത നേതൃത്വം നിരത്തുന്നുണ്ട്.സമസ്തയെ മറികടന്ന് സി.ഐ.സി ഭരണഘടന ഭേദഗതി ചെയ്യാൻ ശ്രമിച്ചു, സമസ്ത പ്രസിഡണ്ടിനെ ഉപദേശക സമിതി അംഗത്വ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു.

സമസ്തയുടെ ആശയ ആദർശങ്ങളിൽ വെള്ളം ചേർക്കാൻ ശ്രമിച്ചു. സി.ഐ.സി കേന്ദ്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വഴി സമസ്തയെ നേതാക്കളെ തുടർച്ചയായി അധിക്ഷേപിച്ചു. തുടങ്ങിയവയാണ് സി.ഐ.സിക്കെതിരെയുള്ള സമസ്ത കുറ്റപത്രം. സി.ഐ.സിയോടുള്ള എതിർപ്പിന് കാരണമെന്താണെന്ന് കഴിഞ്ഞ ദിവസം ചേർന്ന സമസ്ത കോഡിനേഷൻ യോഗത്തിൽ നേതാക്കൾ വിശദീകരിച്ചിരുന്നു.

തീരുമാനമെടുക്കാൻ യോഗം സമസ്ത മുശാവറയെ ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേർന്നത്. കടുത്ത നടപടിയുടെ പശ്ചാത്തലത്തിൽ ലീഗ് പിന്തുണയോടെ സ്ഥാപനങ്ങൾ പിടിക്കാൻ ഹൈക്കീം ഫൈസിയുടെയും വാഫി കേന്ദ്രങ്ങളുടെയും ഭാഗത്ത് നിന്ന് നീക്കമുണ്ടാകും. സി.ഐ.സി പ്രസിഡണ്ടായ പാണക്കാട് സാദിഖലി തങ്ങളുടെ പിന്തുണയോടെയാണ് ജനറൽ സെക്രട്ടറി ഹക്കീം ഫൈസിയുടെ നീക്കങ്ങൾ.

മാര്‍ ആലഞ്ചേരിക്കു തിരിച്ചടി; ഭൂമിയിടപാടു കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാവണം

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണയ്ക്കു നേരിട്ടു ഹാജരാവണമെന്ന് ഹൈക്കോടതി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാവുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് തള്ളി.

തനിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകള്‍ വഹിക്കുന്നതിനാല്‍ ഒഴിവാക്കണമെന്നതുമായിരുന്നു കര്‍ദിനാളിന്റെ ആവശ്യം. കേസ് മുന്‍പ് മജിസ്ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴും കര്‍ദിനാള്‍ ഹാജരായിരുന്നില്ല. പല കാരണങ്ങളും അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന സെഷന്‍സ് കോടതി ഉത്തരവ് നേരത്തെഹൈക്കോടതി ശരിവെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News