ഋഷി സുനക്കിന്‍റെ മന്ത്രിസഭയില്‍ നിന്നും ആദ്യ രാജി | Rishi Sunak

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിൻറെ മന്ത്രിസഭയിൽ നിന്നും ആദ്യത്തെ രാജി വാർത്ത പുറത്തുവന്നു. ഗാവിൻ വില്യംസൺ എന്ന മുതിർന്ന മന്ത്രിയാണ് കഴിഞ്ഞ ദിവസം രാജിവച്ചത്. സഹപ്രവർത്തകനോട് മോശമായി പെരുമാറി എന്ന ആരോപണത്തിലാണ് രാജിയെന്നാണ് റിപ്പോർട്ട്.

ഗാവിൻ വില്യംസൺ സഹപ്രവർത്തകന് അയച്ച ഒരു ടെക്സ്റ്റ് സന്ദേശമാണ് രാജിയിലേക്ക് നയിച്ചത്. വില്യംസൺ സന്ദേശം ലഭിച്ച സഹപ്രവർത്തകനോട് മാപ്പ് പറഞ്ഞെങ്കിലും പിന്നീട് സ്ഥാനം രാജിവയ്ക്കുകയാണ് എന്ന് അറിയിക്കുകയായിരുന്നു.

നേരത്തെ തെരേസ മേയ് മന്ത്രിസഭയിൽ പ്രതിരോധ മന്ത്രിയായിരുന്ന സമയത്തും ഇദ്ദേഹത്തിനെതിരെ മോശം പരാമർശത്തിൻറെ പേരിൽ വിവാദത്തിൽ ആയിരുന്നു. അന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജീവനക്കാരനെ കഴുത്തറക്കും എന്ന് മന്ത്രി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

ഗാവിൻ വില്യംസൺ മോശം പെരുമാറ്റം നടത്തിയെന്ന് ഇദ്ദേഹത്തിൻറെ പാർട്ടിയിലെ സഹപ്രവർത്തകരായ എംപിമാർ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ഋഷി സുനക്ക് ഗാവിൻ വില്യംസണിൻറെ രാജി സ്വീകരിച്ചു. വളരെ ദു:ഖകരമാണ് ഈ രാജി എന്ന് പ്രസ്താവിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി എന്നും സർക്കാറിനും, പാർട്ടിക്കും വിശ്വസ്തനാണ് ഗാവിൻ വില്യംസൺ എന്നും കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News