ഇതാണ് ​​ഗയ്സ് ! സോഷ്യല്‍ മീഡിയയിൽ വൈറലായ പുതു പുത്തന്‍ വിഭവം | Viral Video

മലയാളികള്‍ക്ക് ഭക്ഷണം വീക്ക്നെസ് തന്നെ ആണ്.ഓരോ ദിവസവും രുചിയേറും ഭക്ഷണം കണ്ടെത്താന്‍ ഭക്ഷണപ്രേമികള്‍ ശ്രമിക്കാറുമുണ്ട്. ഒരിക്കലും ചേരില്ലെന്ന് കരുതുന്ന വിഭവങ്ങള്‍ ചേര്‍ത്ത് പുത്തന്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നതിൽ നമ്മുടെ ഭക്ഷണമേഖല ഒട്ടും പിന്നിലല്ല. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് വഴിയോര കച്ചവടക്കാരാണ്.

ചോക്ക്‌ലേറ്റ് മാഗിയും പാനീപൂരി കൊണ്ടുള്ള ഷെയ്ക്കുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം വിഭവങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെടുത്തുന്നതില്‍ മുന്നില്‍ ഫുഡ് വ്ലോഗര്‍മാരാണ്.

ഇപ്പോഴിതാ ചായയും ഐസ്‌ക്രീമും ചേര്‍ത്ത് തയ്യാറാക്കിയ പുതിയ വിഭവമാണ് ഇപ്പോള്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. ഐസ്‌ക്രീമിനൊപ്പം ചായയും ചേര്‍ത്ത് വ്യത്യസ്തമായൊരു ഐസ്ക്രീം റോള്‍ തയ്യാറാക്കുന്ന തട്ടുകടക്കാരന്റെ വീഡിയോ ആണിത്.

നല്ല തണുത്തപ്രതലത്തില്‍ ചായ ഒഴിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. ഇതിനൊപ്പം പാലും ചോക്ക്‌ലേറ്റ്‌ സോസും ചേര്‍ത്ത് അവ ഇതേ പ്രതലത്തിലിട്ട് നന്നായി യോജിപ്പിച്ച് എടുക്കുന്നു.

ശേഷം ഈ കൂട്ട് പ്രതലത്തില്‍ കനം കുറച്ച് പരത്തിയെടുക്കുന്നു.അവസാനമായി ഇത് റോള്‍ രൂപത്തില്‍ മുറിച്ചെടുത്ത് മുകളില്‍ ചോക്ക്‌ലേറ്റ് സോസ് ചേർക്കുന്നു.. ചായ ഐസ്‌ക്രീം തയ്യാര്‍.ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഈ വീഡിയോ ഇതുവരെ എട്ട് ലക്ഷത്തില്‍ അധികം ആളുകളാണ് കണ്ടിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel