ADVERTISEMENT
(America)അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന വാശിയേറിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. ജനപ്രതിനിധി സഭയിലെ 435 സീറ്റുകളില്‍ 140ല്‍ റിപ്പബ്ലിക്കും 86ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും സെനറ്റിലെ 35ല്‍ ഭൂരിപക്ഷം സീറ്റുകളില്‍ റിപ്പബ്ലിക്ക് സ്ഥാനാര്‍ഥികളും ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധി സഭയില്‍ 220 സീറ്റും റിപ്പബ്ലിക്കന്‍ കക്ഷിക്ക് 212 സീറ്റുമാണ്. മൂന്ന് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. നിലവില്‍ സെനറ്റില്‍ റിപ്പബ്ലിക്കുകള്‍ക്ക് 50 സീറ്റും ഡെമോക്രാറ്റുകള്‍ക്ക് 48 സീറ്റും സ്വതന്ത്രര്‍ക്ക് രണ്ടു സീറ്റുമാണുള്ളത്. അതുകൊണ്ട് 35 സെനറ്റ് സീറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ പദവികളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലവും വന്ന് തുടങ്ങി. മാസാചുസെറ്റ്‌സില്‍ മൗര ഹേലിയും മേരിലാന്‍ഡില്‍ വെസ് മൂറും ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. മാസാചുസെറ്റ്‌സിലെ ആദ്യ വനിത ഗവര്‍ണറും രാജ്യത്തെ ആദ്യ ലെസ്ബിയന്‍ ഗവര്‍ണറുമാണ് മൗര ഹേലി. മേരിലാന്‍ഡ് സംസ്ഥാനത്തെ ആദ്യ ആഫ്രോ-അമേരിക്കന്‍ ഗവര്‍ണറാണ് വെസ് മൂര്‍. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.