Channel: ‘ദേശീയ താൽപര്യമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തണം’; ചാനലുകൾക്ക് കേന്ദ്രത്തിൻ്റെ മാർഗ നിർദ്ദേശം

ടിവി ചാനലുകളുടെ(tv channels) സംപ്രേഷണത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചാനലുകൾ സംപ്രേക്ഷണം ചെയ്യണം. ഇതിനായി 30 മിനുട്ട് പ്രോഗ്രാം സ്ലോട്ട് അനുവദിക്കണം എന്നും നിർദേശം. ചാനൽ അപ്പ് ലിങ്കിംഗ് ഡൗൺ ലിങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി.

11 വർഷം മുൻപാണ് അപ്പ് ലിങ്കിംഗ് ഡൗൺ ലിങ്കിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിച്ചത്. ദൃശ്യ മാധ്യമ വ്യവസായം ആയാസ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ ഭേദഗതികൾ കൊണ്ട് വരുന്നത് എന്നാണ് വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ നിലപാട്.ചാനൽ ഉള്ളടക്കത്തിൽ ദേശീയ താത്പര്യം മുൻനിർത്തിയുള്ള പരിപാടികൾ നിർബന്ധമായും ഉൾപ്പെടുത്തണം എന്ന നിബന്ധനയും പുതുക്കിയ മാർഗ്ഗനിർദ്ദേശത്തിൽ ഉണ്ട്.

ഇതിനായി 30 മിനുട്ട് പ്രോഗ്രാം സ്ലോട്ട് അനുവദിക്കണം എന്നും നിർദേശത്തിൽ പറയുന്നു. കൃഷി, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ ദേശീയ താല്പര്യമുള്ള വിഷയങ്ങളുടെ പട്ടികയ്ക്കും കേന്ദ്ര മന്ത്രിസഭാ യോഗത്തിൻ്റെ അനുമതി ലഭിച്ചതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.

തത്സമയ സംപ്രേഷണത്തിന് ഇതോടെ പ്രത്യേക അനുമതി തേടേണ്ടത് ഇല്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ചാനലുകളുടെ ഗുണ നിലവാരം ഹൈ ഡെഫിനിഷനിലേക്ക് മാറ്റുന്നതിനോ ഭാഷാ മാറ്റത്തിനോ ഇനി മുതൽ പുതിയ മാർഗനിർദേശ പ്രകാരം മുൻകൂർ അനുമതിയും ആവശ്യമില്ല.

വാർത്താ ശേഖരണത്തിന് വിവിധ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് മുൻപ് ആവശ്യമുണ്ടായിരുന്ന പ്രത്യേക അനുമതി വേണമെന്ന ചട്ടവും ഇതോടെ ഇല്ലാതാകും. നിയമലംഘനത്തിനുള്ള ഏകീകൃത പിഴ ശിക്ഷ മാറ്റി പകരം നിയമ ലംഘനത്തിൻ്റെ അടിസ്ഥാനത്തിൽ ശിക്ഷയിൽ മാറ്റം വരുത്താനും പുതിയ ഭേദഗതിയിൽ നിർദ്ദേശം ഉണ്ട്

Congress:കോണ്‍ഗ്രസിന് ഇരട്ട നിലപാട്;രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഗവര്‍ണ്ണറെ എതിര്‍ക്കുന്നു;കേരളത്തില്‍ അനുകൂലിക്കുന്നു

(Governor)ഗവര്‍ണ്ണര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്(congress) ഇരട്ട നിലപാട്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും(Rajasthan) ഭരണസഖ്യത്തിന്റെ ഭാഗമായ തമിഴ് നാട്ടിലും(Tamil Nadu) ഗവര്‍ണ്ണറുടെ നിലപാടുകളെ എതിര്‍ക്കുമ്പോള്‍ കേരളത്തില്‍ ഗവര്‍ണ്ണറെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്. ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭയില്‍ കൊണ്ടുവന്നാല്‍ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
പറയുന്നത്.

എന്നാല്‍ ഇത് ദേശീയ തലത്തിലെ കോണ്‍ഗ്രസ് സമീപനത്തിന് ഘടക വിരുദ്ധമാണ്.സര്‍വ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് വി.ഡി സതീശന്‍ അഭിപ്രായപ്പെടുമ്പോള്‍ അത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങളെ അപഹസിക്കുന്നതാണ്. മാത്രമല്ല സംഘപരിവാര്‍ അജണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവര്‍ണ്ണര്‍മാരിലൂടെ ഒളിച്ച് കടത്തുന്ന കേന്ദ്ര സര്‍ക്കാരിനോടുള്ള മൃദുസമീപനവുമാണ്.

ദേശീയ തലത്തില്‍ ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിപക്ഷ നിരയിലെ മതേതര ജനാധിപത്യ പാര്‍ട്ടികള്‍ ഒന്നിച്ച് നില്‍ക്കുമ്പോഴാണ് സതീശന്റെ ഭാഗത്ത് നിന്നും ഗവര്‍ണ്ണറുടെ വാദങ്ങള്‍ക്ക് കരുത്ത് പകരുന്ന നീക്കം ഉണ്ടാകുന്നത്. തമിഴ്‌നാട്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിങ്ങനെ പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ ഗവര്‍ണ്ണര്‍മാര്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ ഇതിനോടകം പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. രാഷ്ട്രപതിയെ കണ്ട് പ്രതിഷേധം അറിയിക്കുന്നതടക്കമുള്ള നീക്കങ്ങള്‍ക്ക് മുന്‍നിരയിലാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്.

എന്നാല്‍ കേരളത്തിലെ പ്രതിപക്ഷ നേതാവടക്കമുളള നേതാക്കള്‍ ഗവര്‍ണ്ണറെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ വലിയ രീതിയിലുള്ള പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. ഹെക്കമാന്‍ഡിന്റെ നിലപാട് ഇക്കാര്യത്തില്‍ എന്താണെന്ന് ഹൈക്കമാന്‍ഡ് തന്നെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബോധ്യപ്പെടുത്തണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here