Fish Curry: മണ്‍ചട്ടിയില്‍ നല്ല നാടന്‍ മത്തിക്കറി; അസാധ്യ രുചി

നല്ല നാടന്‍ മത്തിക്കറി(fish Curry) അതും മണ്‍ചട്ടിയില്‍ ഉണ്ടാക്കിയത് കഴിച്ചു നോക്കിയിട്ടുണ്ടോ? അല്പം നൊസ്റ്റാള്‍ജിയ വരുന്നുണ്ടല്ലേ? ഇന്ന് വളരെ എളുപ്പത്തില്‍, അടിപൊളി രുചിയില്‍ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തിക്കറി ഉണ്ടാക്കാം. തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

മത്തി – 12 എണ്ണം
ഉലുവ – 1/4 ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി ചതച്ചത്
ചെറിയ ഉള്ളി – 10 എണ്ണം
പച്ചമുളക് – 3 എണ്ണം
തക്കാളി – 1 എണ്ണം
കുടംപുളി – 3 എണ്ണം
കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്തു വരഞ്ഞെടുക്കാം. മീനില്‍ മസാല പിടിക്കാനാണ് ഇങ്ങനെ വരഞ്ഞു കൊടുക്കുന്നത്. കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. കറിയുണ്ടാക്കുവാനായി ഒരു മണ്‍ചട്ടി അടുപ്പത്തു വച്ചു ചൂടാക്കുക. മണ്‍ചട്ടി ചൂടായി വരുമ്പോള്‍ അതിലേക്ക് 2 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കാം.

ശേഷം, ഇതിലേക്ക് 1/4 ടീസ്പൂണ്‍ ഉലുവ, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്തു നന്നായി ഇളക്കി എടുക്കുക. കുടംപുളിയും മസാലപ്പൊടികളും മത്തിയും ചേര്‍ത്തു വേവിച്ചെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here