വന്നുവന്ന് കാവിവല്‍ക്കരണം ജി-20 ​ഉ​ച്ച​കോ​ടി​യു​ടെ ലോ​ഗോ​യി​ൽ വരെ | G 20 summit

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ താ​മ​ര, ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2023 ജി-20 ​ഉ​ച്ച​കോ​ടി​യു​ടെ ലോ​ഗോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.ഈ കാവിവല്‍ക്കരണ ന​ട​പ​ടി​യെ വി​മ​ർ​ശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

താ​മ​ര ചി​ഹ്നം ലോ​ഗോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഞെ​ട്ടി​ച്ചെ​ന്നും പാ​ർ​ട്ടി പ്ര​ച​ര​ണ​ത്തി​നാ​യി നാ​ണ​മി​ല്ലാ​തെ ഏ​ത് വേ​ദി​യും ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ഷ് പ്ര​തി​ക​രി​ച്ചു. കോ​ൺ​ഗ്ര​സ് പ​താ​ക ദേ​ശീ​യ പ​താ​ക​യാ​യി നി​ശ്ച​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ത​ള്ളി​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ തീ​രു​മാ​നം ര​മേ​ഷ് ബിജെപിയെ ഓ​ർ​മ​പ്പെ​ടു​ത്തി​.

ചൊ​വ്വാ​ഴ്ച​യാ​ണ് ജി-20 ​ഉ​ച്ച​കോ​ടി​യു​ടെ ലോ​ഗോ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here