Elon Musk:ഇലോണ്‍ മസ്‌ക് ടെസ്ലയുടെ 395 കോടി ഡോളറിന്റെ ഓഹരികള്‍ വിറ്റു

ട്വിറ്റര്‍ വാങ്ങുന്നതിന്റെ പണം സമാഹരിക്കുന്നതിനായി ടെസ്ല സി.ഇ.ഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്(Elon Musk) കമ്പനിയിലെ 395 കോടി ഡോളര്‍ (32,185 കോടി രൂപ) മൂല്യമുള്ള ഓഹരികള്‍ വിറ്റു.

മസ്‌ക് ടെസ്ലയുടെ ഓഹരികള്‍ വിറ്റുമാത്രം 20 ബില്യണ്‍ ഡോളറാണ് സമാഹരിച്ചത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത് 44 ബില്യണ്‍ ഡോളറിനാണ്. കമ്പനിയുടെ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം അറിയിച്ചു. 3.95 ബില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ 1.95 കോടി ഓഹരികളാണ് മസ്‌ക് വിറ്റഴിച്ചത്.

അതേസമയം, ടെസ്ലയുടെ വിപണി മൂല്യത്തില്‍ വന്‍തോതിലുള്ള ഇടിവാണ് ഉണ്ടായത്. ഇതോടെ മസ്‌കിന്റെ മൊത്തം ആസ്തി 200 ബില്യണ്‍ ഡോളറിനു താഴെയെത്തി. ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് ഏപ്രിലില്‍ അദ്ദേഹം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ടെസ്ലയുടെ വിപണിമൂല്യം ഇടിയാന്‍ തുടങ്ങിയത്. ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News