ഹിമാചലില്‍ പ്രചാരണം അവസാനഘട്ടത്തിലേക്ക് | Himachal Pradesh

ഹിമാചൽ പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക്.നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണം ശക്തമാക്കി പാർട്ടികൾ.സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഷിംലയിൽ റാലി നടത്തി.പ്രധാനമന്ത്രി നരേന്ദ്രമോദി, മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ളവരും പ്രചാരണത്തിരക്കിലാണ്.

കോണ്‍ഗ്രസിന് വൻ തിരിച്ചടി ; പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ 26 നേതാക്കൾ ബിജെപിയിൽ ചേർന്നു

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോണ്‍ഗ്രസിന് വൻ തിരിച്ചടി.പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പെടെ 26 നേതാക്കൾ ബിജെപിയിൽ ചേർന്നു.അതിനിടെ രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്താത്തതിൽ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി.

പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ഡ് അടക്കമുള്ള നേതാക്കളാണ് ബിജെപിയിൽ ചേർന്നത്.മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ബിജെപി അംഗത്വം സ്വീകരിച്ചത്.

മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂറിനെ കൂടാതെ മുൻ സെക്രട്ടറി ആകാശ് സൈനി, മുൻ കൗൺസിലർ രാജൻ ഠാക്കൂർ, മുൻ ജില്ലാ വൈസ് പ്രസിഡന്റ് അമിത് മെഹ്ത തുടങ്ങിയവരും ബിജെപിയിൽ ചേർന്നവരിലുണ്ട്. അതിനിടെ രാഹുൽ ഗാന്ധി പ്രചാരണത്തിന് എത്താത്തതിൽ നേതാക്കളുടെ ഭാഗത്ത് നിന്നും ഉയരുന്ന അതൃപ്തിയും പാർട്ടിൽ ചർച്ചയാകുന്നത്.

ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണെന്നും ഹിമാചലിൽ പ്രചാരണ രംഗത്ത് പ്രതിസന്ധിയില്ലെന്നും പാർട്ടി അധികാരത്തിലെത്തുമെന്നും മുതിർന്ന നേതാക്കൾ അവകാശപ്പെടുന്നു.അതേസമയം രാഹുൽ പ്രചാരണത്തിനെത്താത്തതിൽ സംസ്ഥാന നേതാക്കൾക്കുള്ള അതൃപ്തി കോൺഗ്രസ് ഹൈക്കമാൻഡിനേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here