Drinking Water: ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കാറുണ്ടോ?

രാത്രിയിലെ ഉറക്കം(Sleep) പ്രധാനമാണ്. എട്ട് മണിക്കൂര്‍ സുഖമായി ഉറങ്ങാന്‍ സാധിച്ചാല്‍ അത് അടുത്ത ദിവസം മികച്ചതാക്കാനും ആളുകളെ സഹായിക്കാറുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങള്‍, കഫീന്‍, ജേണലുകള്‍ എന്നിവയെല്ലാം നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം അളക്കുന്നു. ഉറങ്ങുന്നതിന് മുന്‍പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതും വളരെ നല്ലതാണ്. എന്നാല്‍ അത് ചൂട് വെള്ളം വേണോ തണുത്ത വെള്ളം വേണോ എന്നതാണ് പലരുടെയും സംശയം. പക്ഷെ ഈ കാര്യത്തെക്കുറിച്ച് വളരെയധികം ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത്(Drinking water) നിങ്ങളുടെ ശരീരത്തിന്റെ താപനില നിയന്ത്രണത്തിലാക്കാനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കും. സമാധാനപരമായ ഉറക്കം നിലനിര്‍ത്താനും ഇത് സഹായിക്കാറുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പഠനമനുസരിച്ച്, ജലദൗര്‍ലഭ്യം മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ഉറക്ക-ഉണര്‍വ് ചക്രത്തെയും ബാധിച്ചേക്കാം. ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് അമിതമായി വെള്ളം കുടിക്കണമെന്നല്ല ഇതിന് അര്‍ത്ഥം.

ശരീരത്തിന് ആവശ്യമായ വെള്ളം പകല്‍ സമയത്ത് കുടിക്കാന്‍ ഒരിക്കലും മറക്കരുത്. ഉറങ്ങുന്നതിന് തൊട്ട് മുന്‍പ് വെള്ളം കുടിക്കുന്നത് ഉറക്കത്തിനിടയില്‍ മൂത്രം ഒഴിക്കാനുള്ള ചിന്ത ഉണ്ടാക്കിയേക്കാം. ഉറക്കത്തിനിടിയില്‍ മൂത്രം ഒഴിക്കാന്‍ എണീക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.

രാത്രിയിലെ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ പകല്‍ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞ നിറമാണെങ്കില്‍ അത് നിര്‍ജ്ജലീകരണം സൂചിപ്പിക്കുന്നു. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. വെള്ളം മാത്രമല്ല എന്ത് പാനീയമാണെങ്കിലും രണ്ട് മണിക്കൂര്‍ മുന്‍പ് കുടിക്കണം. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത് എന്നാണ്.

ഉറങ്ങുന്നതിനു മുന്‍പ് ചൂട് വെള്ളം കുടിച്ചാല്‍ രാത്രി മുഴുവന്‍ നിങ്ങളെ ജലാംശം നിലനിര്‍ത്തുകയും ശരീരത്തിന്റെ സ്വാഭാവിക വിഷാംശം നീക്കം ചെയ്യുന്ന പ്രക്രിയയെ സുഗമമാക്കുകയും ചെയ്യും. വയറുവേദന അല്ലെങ്കില്‍ മലബന്ധം ലഘൂകരിക്കാനും ഇത് സഹായിച്ചേക്കാം. ഇതു കൂടാതെ ചൂടുവെള്ളം രക്തയോട്ടം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ശരീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News