പേവിഷ ബാധ പ്രതിരോധവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്(Veena George). റിപ്പോർട്ടിൽ ആവശ്യമായ തുടർ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വാക്സിൻ(vaccine) എടുത്തതിന് ശേഷം മരണപ്പെട്ടവർ, വാക്സിൻ എടുക്കാതെ മരണപ്പെട്ടവർ എന്നിവരുടെ സാമ്പിൾ പരിശോധിച്ചു.
വാക്സിൻ എടുത്തിട്ടും മരണപ്പെട്ട 5 പേർക്ക് വളരെ ആഴത്തിൽ മുറിവേറ്റിരുന്നുവെന്നും അതാണ് മരണ കാരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.3 തലങ്ങളിലുള്ള ശാസ്ത്രീയ പരിശോധയാണ് നടത്തിയത്. മരണപ്പെട്ട 21-ൽ 15 പേരും വാക്സിൻ എടുത്തിരുന്നില്ല. വിവിധ വകുപ്പുകളുമായി ചേർന്ന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പേവിഷ ബാധ മരണം പൂർണമായി ഇല്ലാതാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ആരോഗ്യ സർവകലാശാലയിൽ അടക്കം അക്കാദമിക് വിദഗ്ധരെ തന്നെ നിയമിക്കുമെന്നും വീണാ ജോർജ് പറഞ്ഞു. സർക്കാരിന്റേത് ഉചിതമായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.