ഷാരോണ്‍ വധക്കേസ്;തമിഴ്‌നാടിന് കൈമാറുന്ന കാര്യം നിയമോപദേശം ലഭിച്ച ശേഷം തീരുമാനിക്കും:DGP അനില്‍ കാന്ത്| Anil Kant

പാറശാല ഷാരോണ്‍ വധക്കേസ് തമിഴ്‌നാടിന് കൈമാറുന്ന കാര്യം നിയമോപദേശം ലഭിച്ച ശേഷം തീരുമാനിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്( Anil Kant).എജിയുടെ നിയമോപദേശം കയ്യില്‍ ലഭിച്ചിട്ടില്ല. ലഭിച്ച ശേഷം മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും തമിഴ്‌നാടിന് കൈമാറുന്നതില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും അനില്‍ കാന്ത് പറഞ്ഞു.

അതേസമയം ശബരിമല തീര്‍ത്ഥാനവുമായി ബന്ധപ്പെട്ട് 13000 പോലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും 11സ്ഥലങ്ങള്‍ പ്രത്യേക സുരക്ഷാ കേന്ദ്രങ്ങളായി നിശ്ചയിച്ചതായും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ച് പ്രത്യേക മൊബൈല്‍ പട്രോളിംഗ് സംവിധാനം ഒരുക്കും. അനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ല. ഇടത്താവളങ്ങളില്‍ പോലീസ് പ്രത്യേക സുരക്ഷ ഒരുക്കും-ഡിജിപി പറഞ്ഞു.

കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിക്കും. മകരവിളക്ക്- മണ്ഡല പൂജ ദിവസങ്ങള്‍ക്കായി അധിക സേനാംഗങ്ങളെ നിയോഗിക്കും.134 ഇടങ്ങളിലായി സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു. പതിനെട്ടാം പടിയിലെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും-അനില്‍ കാന്ത് കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News