Dosha: റസ്‌റ്റോറന്റിലേത് പോലുള്ള ക്രിസ്പി, ടേസ്റ്റി ദോശ ഇനി വീട്ടിലുണ്ടാക്കാം

റസ്‌റ്റോറന്റിലേത് പോലുള്ള ക്രിസ്പിയും ടേസ്റ്റിയുമായ ദോശ(Dosha) വീട്ടില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നോ? ഇത് തയ്യാറാക്കാനുള്ള എളുപ്പവഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദോശമാവിന് ആവശ്യമായ ചേരുവകള്‍

ഇഡ്ഡലി അരി – 3 കപ്പ്
ഉഴുന്ന് പരിപ്പ് – 3/4 കപ്പ്
ഉലുവ – 1 ടീസ്പൂണ്‍
കടലപരിപ്പ് – 2 ടേബിള്‍ സ്പൂണ്‍
(കടലപരിപ്പ് ദോശ നല്ല ക്രിസ്പി ആയി വരുവാന്‍ സഹായിക്കും. ഉലുവ നല്ലൊരു മണവും ദോശക്കു നല്‍കും)

ഇവയെല്ലാം ചേര്‍ത്തു കഴുകിയതിനു ശേഷം എട്ടു മണിക്കൂര്‍ കുതിര്‍ക്കാന്‍ വയ്ക്കുക. നല്ലവണ്ണം കുതിര്‍ന്ന ശേഷം അരച്ച് എട്ടു മണിക്കൂര്‍ പുളിച്ചുപൊങ്ങാന്‍ വയ്ക്കുക. അരച്ച ഉടനെ ഉപ്പ് ചേര്‍ത്താല്‍ പുളിക്കുന്നത് വേഗത്തില്‍ ആകുവാന്‍ സഹായിക്കും. നന്നായി പൊങ്ങി വന്ന ദോശമാവിലേക്ക് ആവശ്യത്തിന് ഉപ്പും 1/2 ടീസ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ത്തു കൊടുക്കുക. പഞ്ചസാര ചേര്‍ത്തു കൊടുക്കുന്നത് ദോശയ്ക്ക് നല്ല കളര്‍ കിട്ടുവാന്‍ സഹായിക്കും. കൂടാതെ ടേസ്റ്റ് ബാലന്‍സ് ചെയ്യാനും നല്ലതാണ്.

ദോശ ഉണ്ടാക്കുമ്പോള്‍ ദോശക്കല്ലില്‍ ദോശ പരത്തുന്നതിനു മുന്‍പു കുറച്ചു വെള്ളം തളിച്ച് ഒന്ന് തുടച്ച ശേഷം ദോശ പരത്തുക. അടിയില്‍ എണ്ണ തേച്ചു കൊടുത്താല്‍ ദോശ കനമില്ലാതെ പരത്തുവാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍ എണ്ണ ദോശ പരത്തിയ ശേഷം മുകളില്‍ മാത്രം തൂവുക. ഈ ടിപ്പുകള്‍ പരീക്ഷിച്ചാല്‍ ഹോട്ടലിലെ പോലെ ദോശ വീട്ടില്‍ ഉണ്ടാക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News