Supreme Court:ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീം കോടതി

ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീം കോടതി(Supreme Court). ലഹരി വില്‍പനയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല. അതിര്‍ത്തി മേഖലകളില്‍ അടക്കം ലഹരിക്കടത്ത് കൂടുകയാണ്.

വന്‍കിടക്കാര്‍ നിയമത്തിന് പുറത്ത് നില്‍ക്കുന്നു. പിടിയിലാകുന്നത് ചെറുകിടക്കാര്‍ മാത്രം മെന്ന് സുപ്രീംകോടതി പറഞ്ഞു. ലഹരി മാഫിയയെ മുഴുവനായി നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും സംസ്ഥാനങ്ങള്‍ ഇതിനായി മുന്‍കൈ എടുക്കണമെന്നും ജസ്റ്റിസ് എ. എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കേരളത്തില്‍ നിന്നടക്കമുള്ള ലഹരി കേസ്സുകള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ നീരിക്ഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News