Kozhikode:കോഴിക്കോട് ചത്ത കോഴികളെ വില്‍പ്പനക്കെത്തിച്ച നിലയില്‍

കോഴിക്കോട് എരഞ്ഞിക്കലില്‍ ചത്ത കോഴികളെ വില്‍പ്പനക്കെത്തിച്ച നിലയില്‍. എരഞ്ഞിക്കലില്‍ സി പി റഷീദിന്റെ ഉടമസ്ഥതയിലുള്ള ചിക്കന്‍ സ്റ്റോളിലാണ് ചത്ത കോഴികളെ കണ്ടത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തി കട അടപ്പിച്ചു.

എരഞ്ഞിക്കല്‍ എം കെ ബി മാര്‍ക്കറ്റ് എന്ന കടയിലാണ് 1500ഓളം വരുന്ന ചത്തകോഴികളെ വില്‍പ്പനക്കെത്തിച്ച നിലയില്‍ കണ്ടെത്തിയത്. ദുര്‍ഗദ്ദം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കടയ്ക്കുള്ളില്‍ ചത്ത് പുഴുവരിച്ച നിലയില്‍ കോഴികളെ കണ്ടത്. .

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കോഴികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ബാധിച്ചിരുന്നോ എന്ന് പരിശോധിക്കാനായി ആരോഗ്യ വകുപ്പ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. നിലവില്‍ ചത്ത കോഴികളെ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here