ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടിക്കുമേൽ തിരിച്ചടി | Congress

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടിക്കുമേൽ തിരിച്ചടി. സൗരാഷ്ട്ര മേഖലയിലെ തലാല മണ്ഡലത്തിലെ നിയമസഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭഗവാൻഭായ് ഡി ബരാദ് പാർട്ടി വിട്ടു ബിജെപിയിൽ ചേർന്നു.

എല്ലാ ഔദ്യോഗിക ചുമതലയിൽ നിന്നും ഒഴിഞ്ഞുള്ള രാജിക്കത്ത് ഗുജറാത്ത് നിയമസഭാ സ്പീക്കറിനു ബരാദ് സമർപ്പിച്ചു. ഈ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതാവ് മോഹൻ സിംഗ് രത്വയും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

2017-ൽ തലാല സീറ്റിൽ നിന്നാണ് ഭഗവാൻഭായ് ഡി ബരാദ് രണ്ടാം തവണയും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്.ഒബിസി വിഭാഗത്തിൽപ്പെട്ട അഹിർ സമുദായത്തിൽ നിന്നുള്ളയാളായ ബരാദ് പാർട്ടി വിട്ടത് കോൺഗ്രസിന് വലിയ തിരിച്ചടിയായി.എല്ലാ ഔദ്യോഗിക ചുമതലയിൽ നിന്നും ഒഴിഞ്ഞുള്ള രാജിക്കത്ത് ഗുജറാത്ത് നിയമസഭാ സ്പീക്കറിനു ബരാദ് സമർപ്പിച്ചു.

ഈ കഴിഞ്ഞ ദിവസമാണ് ഛോട്ടാ ഉദയ്പൂർ സീറ്റിലെ കോൺഗ്രസ് എംഎൽഎയും ഗ്രോത്ര വർഗ നേതാവുമായ മോഹൻ സിംഗ് രത്വാ നിയമസഭാ അംഗത്വവും പാർട്ടി അംഗത്വവും രാജി വച്ച് ബിജെപിയിൽ ചേർന്നത്.വടക്കൻ, മധ്യ ഗുജറാത്ത് എന്നിവിടങ്ങളിലെ ആദിവാസി ഗ്രോത്ര മേഖലകളിലെയും ഒബിസി വിഭാഗത്തിലെയും സാമൂഹിക അടിത്തറയുള്ള കോൺഗ്രസ് നേതാക്കളെ ബിജെപി റിക്രൂട്ട് ചെയ്യുന്നത് ഭരണം ലക്ഷ്യം വച്ചാണ്.

മോഹൻ രത്വയുടെ മകൻ രാജേന്ദ്രസിങ് രത്വ ഛോട്ടാ ഉദയ്പൂർ മണ്ഡലത്തിലും ബരാദ് സ്വന്തം മണ്ഡലമായ തലാലയിൽ നിന്നും ബിജെപിക്കുവേണ്ടി മത്സരിച്ചേക്കും എന്നാണ് സൂചന.കോൺഗ്രസ് അധ്യക്ഷനായി ഖാർഗെ ചുമതലയേറ്റിട്ടും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാൻ കഴിയാത്തത് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു.തിരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ വരെ സങ്കീർണമാവുകയാണ് കോൺഗ്രസിന്റെ അവസ്ഥ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News