Meta: കൂട്ടപ്പിരിച്ചു വിടല്‍; മെറ്റയില്‍ നിന്ന് 11,000 ജീവനക്കാര്‍ പുറത്തേക്ക്; തീരുമാനമറിയിച്ച് സക്കര്‍ബര്‍ഗ്

ട്വിറ്ററിന്(Twitter) പിന്നാലെ ഫെയ്‌സ്ബുക്കിന്റെ(Facebook) മാതൃകമ്പനിയായ മെറ്റയിലും(Meta) കൂട്ടപ്പിരിച്ചുവിടല്‍. 11,000 പേരെ പിരിച്ചുവിട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്തെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് ടെക്ക് കമ്പനികളെന്നാണ് സൂചന.

പതിമൂന്ന് ശതമാനം തസ്തികകള്‍ കമ്പനി വെട്ടിക്കുറച്ചു. ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബര്‍ അവസാനം തന്നെ സക്കര്‍ബര്‍ഗ്(Mark Zuckerberg) ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെക്‌നോളജി വ്യവസായരംഗത്തെ ഏറ്റവും വലിയ കൂട്ടപിരിച്ചുവിടലിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ ശക്തമാണ്. ജീവനക്കാരെ ഒഴിവാക്കുമെന്ന് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് സൂചിപ്പിച്ചിരുന്നു.

ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്റര്‍ പകുതിയോളം ജീവനക്കാരെ ഒഴിവാക്കിയിരുന്നു. അതേസമയം, തീരുമാനം കടുത്തതെന്നും ബാധിക്കുന്നവരോട് ക്ഷമ ചോദിക്കുന്നുവെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News