നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറും | Nirav Modi

പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ലണ്ടൻ ഹൈക്കോടതി വിധി.നാടുകടത്തലിന് എതിരെ നീരവ് മോദി സമർപ്പിച്ച അപ്പീൽ കോടതി തള്ളി.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ വാന്റ്‌സ്‌വർത്ത് ജയിലിലാണ് നീരവ് മോദി ഇപ്പോഴുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് നാടു കടത്തലിന് എതിരെ നീരവ് ലണ്ടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000കോടി വായ്പ്പാ തട്ടിപ്പ് നടത്തിയെന്നാണ് നീരവിന് എതിരായ കേസ്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, ഇയാൾ രാജ്യം വിടുകയായിരുന്നു. 2019ലാണ് നീരവ് മോദി ബ്രിട്ടണിൽ അറസ്റ്റിലായത്. ഇന്ത്യയ്ക്ക് കൈമാറുന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് നീരവ് മോദി അപ്പീൽ നൽകിയത്.

ഇന്ത്യയുമായി ബ്രിട്ടൺ നല്ല രീതിയിലുള്ള ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നതെന്നും നീരവ് മോദിക്ക് മുംബൈയിലെ ജയിലിൽ ആവശ്യമായ വൈദ്യസഹായം നൽകുമെന്ന ഇന്ത്യയുടെ ഉറപ്പിൽ വിശ്വസിക്കുന്നെന്നും അപ്പീൽ പരിഗണിക്കുന്നതിനിടെ ലണ്ടൻ കോടതി അഭിപ്രായപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News