Digestion: നല്ല ദഹനത്തിന് ഈ 3 ഭക്ഷണങ്ങള്‍ കഴിക്കൂ

ദഹനസംബന്ധമായ(digestion) പ്രശ്നങ്ങള്‍ നേരിടുന്നവരാണോ നിങ്ങള്‍? ഇതേ പ്രശ്നം ഇഷ്ടമുളള ഭക്ഷണം കഴിക്കുന്നതില്‍ നിന്നു നിങ്ങളെ തടയുന്നുണ്ടോ? എന്നാല്‍, ഇനി അതോര്‍ത്ത് വിഷമിക്കേണ്ട. മൂന്നു ഭക്ഷണ സാധനങ്ങള്‍ നിങ്ങളുടെ ഇഷ്ട വിഭവങ്ങള്‍ക്കൊപ്പം കഴിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉളളൂ. നല്ല ദഹനത്തിനു നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1.തൈര്

പ്രോബയോട്ടിക്ക് ബാക്ടീരിയയെ ഉത്പാദിപ്പിക്കുന്നതു വഴി തൈര് ദഹനത്തിനു സഹായിക്കുന്നു. ആഹാരത്തില്‍ തൈര് ഉള്‍പ്പെടുത്തുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും, ഇതുവഴി ഇഷ്ടമുളള ആഹാരത്തോടു ‘നോ’ പറയേണ്ട അവസ്ഥയും ഒഴിവാക്കാം.

2.പെരുഞ്ചീരകം

ഉയര്‍ന്ന ഫൈബര്‍ കണ്ടന്റുള്ള പെരുഞ്ചീരകം ഒരു ആന്റിപസ്മോഡിക്ക് ഏജന്റു കൂടിയാണ്. വയറു വേദനയ്ക്കു ഉപയോഗിക്കുന്ന മരുന്നില്‍ ഉള്‍പ്പെടുന്നവയാണ് ആന്റിപസ്മോഡിക്കുകള്‍. ഇതിന്റെ സാന്നിധ്യം ദഹനത്തിനു കൂടുതല്‍ സഹായിക്കുന്നു. ഭക്ഷണം പാകം ചെയ്യുമ്പോള്‍ പെരുഞ്ചീരകം ചേര്‍ക്കുന്നത് രുചിയോടൊപ്പം ആരോഗ്യവും സമ്മാനിക്കും.

3.പപ്പായ

പപ്പായയിലുളള പപ്പെയിന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം ദഹനത്തിനു സഹായിക്കുന്നു. അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവയ്ക്കും പപ്പായ കഴിക്കുന്നത് പ്രതിവിധിയാണ്. ദഹനം എളുപ്പമാക്കുന്ന പപ്പായയും ഇനി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കേണ്ട.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News