Suicide: നാലാമതും പെൺകുഞ്ഞ്; യുവാവ് ആത്മഹത്യ ചെയ്തു

നാലാമതും പെൺകുഞ്ഞ് പിറന്നതിനെത്തുടർന്ന് യുവാവ് ആത്മഹത്യ(suicide) ചെയ്തു. കർണാടക(karnataka)യിലെ കോലാർ ജില്ലയിലെ ശ്രീനിവാസപൂരിലെ വീട്ടിലാണ് 34 കാരനായ ലോകേഷ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച പുലർച്ചെ ലോകേഷിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ അമ്മയാണ് ആദ്യം കണ്ടത്.

ഒമ്പത് വർഷം മുമ്പാണ് ആന്ധ്രാപ്രദേശിലെ പുംഗനൂർ സ്വദേശിയായ യുവതിയെ ലോകേഷ് വിവാഹം കഴിച്ചത്. മൂന്ന് വർഷം മുമ്പ് മൂന്നാമത്തെ മകൾ ജനിച്ചപ്പോൾ, ആൺകുഞ്ഞില്ലാത്തതിൽ ലോകേഷ് അസ്വസ്ഥനായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അന്ന് ജീവിതം അവസാനിപ്പിക്കുമെന്ന് ചില സുഹൃത്തുക്കളോട് പറയുകയും ചെയ്തു. എന്നാൽ, സുഹൃത്തുക്കൾ ഇടപെട്ട് സമാധാനിപ്പിച്ചു. ലോകേഷിന്റെ ഭാര്യ വീണ്ടും ഗർഭിണിയായതോടെ ആൺകുഞ്ഞാകുമെന്ന് ലോകേഷ് പ്രതീക്ഷിച്ചു.

എന്നാൽ യുവതി വെള്ളിയാഴ്ച മുൽബാഗലിലെ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെയാണ് ഇയാൾ ആത്മഹത്യാ ചെയ്തത്. അത്താഴം കഴിച്ച ശേഷം മുറിയിൽ ഉറങ്ങാൻ പോയ ലോകേഷിനെ പിറ്റേദിവസം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആൺകുഞ്ഞില്ലാത്തതിനെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News