Lava Blaze 5g: ലാവാ ബ്ലെയ്സ് 5ജി ഫോണ്‍ ഇറങ്ങി; വില കേട്ടാല്‍ ഞെട്ടും

ലാവാ ബ്ലെയ്സ് 5ജി(lava blaze 5g) ഫോണ്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ ലഭിക്കുന്ന എല്ലാ 5ജി ബാന്‍ഡുകളും തങ്ങളുടെ ഫോണില്‍ പ്രവര്‍ത്തിക്കുമെന്നാണ് ലായുടെ അവകാശവാദം. 8 കോര്‍ മീഡിയടെക് ഡിമെന്‍സിറ്റി 700 പ്രൊസസറാണ് ഫോണിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. ഒപ്പം 4ജിബി റാമും ഉണ്ട്. മൂന്നു ജിബി വെര്‍ച്വല്‍ റാമും കിട്ടുമെന്ന് കമ്പനി പറയുന്നു.

അതായത്, വെര്‍ച്വല്‍ റാമും കൂട്ടിയാല്‍ 7ജിബി റാം ശേഷി ഫോണിനുണ്ട്. ഫോണിന് 6.51 ഇഞ്ച് എച്ച്ഡി സ്‌ക്രീന്‍ ആണ് ഈ ഫോണിനുള്ളത്. സ്‌ക്രീന്റെ റിഫ്രെഷ്‌റേറ്റ് 90ഹെട്സ് ആണ് . ഫോണിന് 128 ജിബി സ്റ്റോറേജാണ് ലാവ നല്‍കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാം.

ഫോണിന് 50എംപി എഐ ട്രിപ്പിള്‍ ക്യാമറയാണ് ഉള്ളതെന്ന് കമ്പനി പറയുന്നു. ജിഎസ്എം അരീനയുടെ റിപ്പോര്‍ട്ട് പ്രകാരം ഫോണിന് 50എംപി പ്രധാന ക്യാമറ, 2എംപി മാക്രോ ഷൂട്ടര്‍, വീജിയെ ക്യാമറ എന്നിവ ആയിരിക്കും ഉണ്ടായിരിക്കുക. സെല്‍ഫിക്കായി 8എംപി ഷൂട്ടറാണ് ഉള്ളത്. ഫോണില്‍ 4കെ വിഡിയോ ഷൂട്ടിംഗ് ശേഷിയില്ല. ഫുള്‍എച്ഡി റെസലൂഷന്‍ വീഡിയോ എടുക്കാന്‍ സാധിക്കുമെന്ന് ലാവ വ്യക്തമാക്കുന്നു. ഇലക്ട്രോണിക് ഇമേജ് സ്റ്റബിലൈസേഷന്‍ ക്യാമറയ്ക്ക് ഉണ്ട്. എച്ഡിആര്‍, നൈറ്റ്, പോര്‍ട്രെയ്റ്റ്, എഐ സ്ലോ-മോ തുടങ്ങി വിവിധ മോഡുകളും ഉണ്ട്.

ബ്ലൂടൂത്ത് 5.0 ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, യുഎസ്ബി-സി 2.0 ഉണ്ട്. ആന്‍ഡ്രോയിഡ് 12ല്‍ പ്രവര്‍ത്തിക്കുന്ന ലാവാ ബ്ലെയ്സ് 5ജിക്ക് 5000 എംഎഎച് ബാറ്ററിയും ഉണ്ട്. ആമസോണ്‍ വഴിയാണ് വില്‍പന എന്നാണ് ലാവ അറിയിക്കുന്നത്. വിലയിലേക്ക് വന്നാല്‍ ഇന്ത്യയില്‍ ആദ്യമായി ആയിരിക്കും ഒരു കമ്പനി 5ജി ഫോണ്‍ 10000 രൂപയ്ക്ക് വില്‍പനയ്ക്ക് എത്തിക്കുന്നത്. 9,999 രൂപയാണ് ഫോണിന്റെ വില.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News