Nigeria: ഗിനിയയിൽ തടവിലായവരെ നൈജീരിയയ്ക്ക് കൈമാറുമെന്ന് സൂചന

ഇക്വറ്റോറിയൽ ഗിനിയ(Nigeria)യിൽ കുടുങ്ങിയ നാവികരെ രക്ഷിക്കാൻ നയതന്ത്ര നീക്കങ്ങളുമായി ഇന്ത്യ. അതേസമയം, തടവിലായിരുന്നവരെ തുറമുഖത്ത് എത്തിച്ചു എന്നാണ് ലഭ്യമാകുന്ന സൂചന. നൈജീരിയയ്ക്ക് കൈമാറിയേക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ. കരയിലെ പ്രത്യേക തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയ 15പേരെ സൈനിക വാഹനത്തില്‍ കപ്പലിലെത്തിച്ചു.

ഒരു ഇന്ത്യക്കാരനായി ജനിച്ചിട്ട് ഇങ്ങനെയൊരവസ്ഥ നേരിടേണ്ടിവന്നതിൽ ഖേദിക്കുന്നുവെന്ന് സംഘത്തിലുൾപ്പെട്ട മലയാളിലയായ സനു ജോസ് കൈരളി ന്യൂസിനോട് പറഞ്ഞു. എല്ലാവരും നാട്ടിലെത്താൻ സഹായിക്കണമെന്നും സനു അഭ്യർത്ഥിച്ചു. ഇനിയൊരു ലൈവ് വരാൻ പറ്റിയെന്നു വരില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് 7നാണ് നോര്‍വേ ആസ്ഥാനമായ ഹീറോയിക് ഐഡം എന്ന കപ്പല്‍ നാണ് നൈജീരിയയിലെ എകെ പി ഒ ടെര്‍മിനലില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കാന്‍ എത്തിയത്. ക്രൂഡ് ഓയില്‍ മോഷണത്തിനു വന്ന കപ്പല്‍ എന്ന് ആരോപിച്ചാണ് ഗിനിയന്‍ നേവി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ തടവിലായിട്ട് 4 മാസമായെങ്കിലും സംഭവത്തില്‍ ഇതുവരെ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടില്ല ആരോപണവും ഉയര്‍ന്നു വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News