Qatar world cup: ഖത്തറിന് ലോകകപ്പ് ആതിഥേയത്വം നല്‍കിയത് തെറ്റായിപ്പോയി: ഫിഫ മുന്‍ പ്രസിഡന്റ്

2022 ലോകകപ്പ് ആതിഥേയത്വം ഖത്തറിന്(Qatar) നല്‍കിയത് തെറ്റായിപ്പോയെന്ന് മുന്‍ ഫിഫ(Fifa) പ്രസിഡന്റ് സെപ് ബ്ലാറ്റര്‍. താന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഖത്തറിനെ 2022 ലോകകപ്പിനുള്ള ആതിഥേയ രാജ്യമായി തീരുമാനിച്ചത്. അതിനാല്‍, ആ പിഴവിന്റെ ഉത്തരവാദിത്തം തനിക്ക് കൂടിയുണ്ടെന്നും ബ്ലാറ്റര്‍ പറഞ്ഞു. 2010ലെ ഫിഫ എക്സിക്യൂട്ടീവ് കമ്മറ്റിയിലാണ് ഖത്തര്‍ ലോകകപ്പ് ആതിഥേയത്വം നേടിയെടുത്തത്. 14-8 എന്നായിരുന്നു വോട്ട് നില.

ഈ മാസം 20നാണ് ഖത്തര്‍ ലോകകപ്പ് ആരംഭിക്കുക. ഖത്തര്‍ ലോകകപ്പിന്റെ പ്രാരംഭ ചെലവ് 220 ബില്ല്യണ്‍ ഡോളറാണ്. പുതിയ 12 എസി സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ലോകകപ്പിനു വേണ്ടി മാത്രം പണികഴിപ്പിച്ചത്. അതിന് 48 ബില്ല്യണ്‍ ഡോളര്‍ ചെലവായി. താരങ്ങള്‍ക്കും ആരാധകര്‍ക്കുമായുള്ള സൗകര്യങ്ങളൊരുക്കാന്‍ 77 ബില്ല്യണ്‍ ഡോളര്‍ ചെലവഴിച്ചു. ലോകകപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായി 50 ബില്ല്യണ്‍ ഡോളര്‍ ചെലവാക്കിയ ഖത്തര്‍ 45 ബില്ല്യണ്‍ ഡോളര്‍ ചെലവില്‍ ലുസായ് സിറ്റി എന്ന ഒരു പുതിയ പട്ടണവും പടുത്തുയര്‍ത്തി.

ഇത് ലോകകപ്പിനു വേണ്ട സൗകര്യങ്ങള്‍ക്കായി മാത്രം ഖത്തര്‍ ചെലവഴിച്ച തുകയാണ്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിന്റെ പ്രാഥമിക ചെലവിനെക്കാള്‍ 19 ഇരട്ടിയാണ് ഈ തുക. 2014ല്‍ ബ്രസീല്‍ ആതിഥ്യം വഹിച്ച ലോകകപ്പിലെ പ്രാഥമിക ചെലവുകളെക്കാള്‍ 14.6 ഇരട്ടിയും 2010ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയരായ ലോകകപ്പിന്റെ 61 ഇരട്ടി തുകയും ഈ ലോകകപ്പിനായി ഖത്തര്‍ പൊടിച്ചുകഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News