Argentina: അര്‍ജന്റീനയ്ക്ക് ആശങ്ക; ലോ സെല്‍സോയ്ക്ക് പരുക്ക്; ലോകകപ്പ് നഷ്ടമായേക്കും

അര്‍ജന്റീനയ്ക്ക്(Argentina) ആശങ്കയായി മധ്യനിര താരം ജിയോവാനി ലോ സെല്‍സോയ്ക്ക്(Lo Celso) പരുക്ക്. ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോ സെല്‍സോയ്ക്ക് പരുക്കേറ്റത് അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയാണ്. സ്പാനിഷ് ക്ലബ് വിയ്യാറലിന്റെ താരമാണ് ലോ സെല്‍സോ. ഇംഗ്ലീഷ് ക്ലബ് ടോട്ടനത്തില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ വിയ്യാറലില്‍ കളിക്കുന്ന സെല്‍സോയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് ക്ലബ് തന്നെ അറിയിച്ചിട്ടുണ്ട്. കണ്ണങ്കാലിനു പരുക്കേറ്റ ലോ സെല്‍സോയ്ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതികരിച്ചിട്ടില്ല.

2021ല്‍ അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തിയപ്പോള്‍ ലോ സെല്‍സോയുടെ പ്രകടനം നിര്‍ണായകമായിരുന്നു. ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഖത്തറില്‍ താരം ഏറെ നിര്‍ണായകമാവുമെന്ന് കരുതപ്പെട്ടിരുന്നതാണ്.

ഖത്തര്‍ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചിരുന്നു. നെയ്മറും ജെസ്യൂസും ഡാനി ആല്‍വ്‌സും തിയാഗോ സില്‍വയും 26 അംഗ ടീമില്‍ ഇടംപിടിച്ചു. ലിവര്‍പൂള്‍ താരം റോബര്‍ട്ടോ ഫിര്‍മിനോയെ ടീമില്‍ നിന്ന് ഒഴിവാക്കി. ആര്‍സനല്‍ താരം ഗബ്രിയേല്‍ മേഗാലസും ടീമിലില്ല. ഫിലിപ്പ് കുട്ടീഞ്ഞോയുടെ അസാന്നിധ്യവും ശ്രദ്ധേയമാണ്. ലോകകപ്പില്‍ ആദ്യമായി മത്സരിക്കുന്ന 16 താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഗോള്‍കീപ്പര്‍മാര്‍, എട്ട് പ്രതിരോധനിര താരങ്ങള്‍, ആറ് മിഡ്ഫീല്‍ഡര്‍മാര്‍, ഒന്‍പത് ഫോര്‍വേഡുകള്‍ എന്നിങ്ങനെയാണ് ടിറ്റെയുടെ ടീം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here