ആറുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ക്ക്(autodriver) പത്തുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. ഇടപ്പള്ളി കൂനംതൈ മധുകപ്പിള്ളി വീട്ടില്‍ രാജീവിനെയാണ് (44) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ. സോമന്‍ ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലായിരുന്നു സംഭവം. ഒന്നാംക്ലാസുകാരിയായ കുട്ടിയാണ് ഇയാളുടെ പീഡനത്തിനിരയായത്. കളമശ്ശേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഉച്ചത്തിൽ കരഞ്ഞ 2 വയസ്സുള്ള മകനെ പിതാവ് കൊലപ്പെടുത്തി
ഉച്ചത്തിൽ കരഞ്ഞ മകനെ പിതാവ് കൊലപ്പെടുത്തി. മദ്യപിച്ചെത്തിയ പിതാവാണ് 2 വയസ്സുള്ള മകനെ കൊലപ്പെടുത്തിയത്. ഹൈദരാബാദിലെ നെറെഡ്‌മെട്ടിലാണ് സംഭവം. അമ്മയുടെ പരാതിയിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ ദിവ്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരമാണ് നെരേഡ്മെട്ട് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിൽ എത്തിയ സുധാകർ മകൻ്റെ കരച്ചിൽ കേട്ട് അസ്വസ്ഥനായി. തുടർന്ന് മകൻ ജീവനെ ക്രൂരമായി മർദിച്ചു. മർദനത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ കുട്ടി പിന്നീട് മരിച്ചു.
ദിവ്യയും സുധാകറും നേരെഡ്‌മെറ്റിലെ ജെജെ നഗറിലെ എസ്‌എസ്‌ബി അപ്പാർട്ട്‌മെന്റിൽ വാച്ചർമാരായി ജോലി ചെയ്തുവരികയായിരുന്നു. 2019ൽ വിവാഹിതരായ ഇവർക്ക് രണ്ട് വയസ്സുള്ള ഒരു മകനുമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.