ADVERTISEMENT
ഓം ശാന്തി ഓശാനയില്‍(Om shanthi oshana) തന്നെ ആദ്യം കാസ്റ്റ് ചെയ്തത് രഞ്ജി പണിക്കര്‍ ചെയ്ത വേഷത്തിലേയ്ക്കായിരുന്നെന്ന് സംവിധായകന്‍ ലാല്‍ജോസ്(Lal Jose). എന്നാല്‍, അത് ഒരു കാരണവശാലും പറ്റില്ലെന്ന് താന്‍ പറയുകയായിരുന്നെന്നും ക്യാമറയുടെ മുന്നില്‍ താന്‍ വളരെ നെര്‍വസ് ആയിരിക്കുമെന്നും ലാല്‍ജോസ് പറഞ്ഞു.
‘ചെയ്യാന്‍ പറ്റില്ലെന്ന് ഞാന്‍ തറപ്പിച്ചു പറയുകയായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ ഭാര്യയും മക്കളും ഒരു കാരണവശാലും പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ തന്നെയാണ് രഞ്ജിയുടെ പേര് ജൂഡിനോട് സജസ്റ്റ് ചെയ്തത്. രഞ്ജി നന്നായി ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ മെല്ലെ സ്‌കൂട്ടായി. എന്നാല്‍ ജൂഡ് ആകട്ടെ, മറ്റൊരു ക്യാരക്ടര്‍ ഉണ്ട്, അതെങ്കിലും ചെയ്യണമെന്ന് പറഞ്ഞു. സീനുകള്‍ വളരെ കുറവാണെന്നൊക്കെ പറഞ്ഞു. ജൂഡിന്റെ നിര്‍ബന്ധം കൊണ്ടാണ് ശരിക്കും ആ ചിത്രത്തില്‍ അഭിനയിച്ചത്.’
ആരെക്കൊണ്ട് വേണമെങ്കിലും അഭിനയിപ്പിക്കാന്‍ കഴിയും എന്നതാണ് പുതുമുഖ സംവിധായകരില്‍ താന്‍ കണ്ട ഒരു പ്രധാന കഴിവെന്നും അദ്ദേഹം പറഞ്ഞു. ആ ക്യാരക്ടറും താനും തമ്മില്‍ ഒരുപാട് സാമ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അഭിനയിക്കാന്‍ വലിയ ബുദ്ധിമുട്ട് തോന്നാഞ്ഞത്. മലയാള സിനിമയില്‍ തനിയ്ക്ക് കിട്ടേണ്ട എല്ലാ സ്‌പെയ്‌സും ആദരവും സ്‌നേഹവും കിട്ടുന്നുണ്ട്. മറ്റൊരു ഇന്‍ഡസ്ട്രിയില്‍ ൃതാന്‍ പുതിയ ആളായിരിക്കും. അവിടെ, ഒരു തുടക്കക്കാരന്റെ എല്ലാ പ്രശ്‌നങ്ങളും ഫെയ്‌സ് ചെയ്യേണ്ടി വരും. മലയാളത്തില്‍ കിട്ടുന്ന കംഫര്‍ട്ട് മറ്റൊരു ഭാഷയിലും കിട്ടില്ലെന്നും ലാല്‍ജോസ് പറഞ്ഞു. കൈരളി ടിവിയുടെ ‘ജെബി ജംഗ്ഷന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.