സമസ്ത നടപടിയെ ചോദ്യം ചെയ്ത് ഹക്കിം ഫൈസി | Hakeem Faizy

സമസ്ത നടപടിയെ ചോദ്യം ചെയ്ത് ഹക്കിം ഫൈസി. ചിലർ സമസ്ത നേതാക്കളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ഫൈസി പറഞ്ഞു.അവർക്ക് ചില അജണ്ടകൾ ഉണ്ട്.അവർക്ക് തന്നോട് വ്യക്തി വിരോധം ഉണ്ടാകുമെന്നും ഫൈസി പ്രതികരിച്ചു.

ഹക്കിം ഫൈസിയെ പുറത്താക്കി സമസ്‌ത

ഹക്കിം ഫൈസിയെ സമസ്തയിൽ നിന്ന് പുറത്താക്കി.കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) കൺവീനറാണ് അബ്ദുൽ ഹക്കിം ഫൈസി.

ലീഗുമായി ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ഹക്കിം ഫൈസി.സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചാണ് നടപടി.ഇന്ന്‌ ചേർന്ന സമസ്ത യോഗത്തിന്റെതാണ് തീരുമാനം. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു.

സമസ്ത മലപ്പുറം ജില്ലാ അംഗമായിരുന്നു ഹക്കിം ഫൈസി. പാണക്കാട് കുടുംബത്തിൻറെയും ലീഗിൻറെയും പിന്തുണയോടെയാണ് ഹക്കിം ഫൈസി പ്രവർത്തിച്ചിരുന്നത്.സി ഐ സി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലിയായിരുന്നു സമസ്തയും സി ഐ സി യും ഇടഞ്ഞത്.

വാഫി കോളജുകളുടെ നിയന്ത്രണത്തെ ചൊല്ലി കഴിഞ്ഞയാഴ്ച ഇരു പക്ഷവും സർക്കുലർ ഇറക്കിയിരുന്നു. നിലവിൽ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഹക്കിം ഫൈസി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News