
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ ശശി തരൂരി(Shashi Tharoor)ന് സ്വീകരണമൊരുക്കി ഒരുവിഭാഗം നേതാക്കള്‍. സംഘടനാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും തരൂരിന്റെ അടുത്ത നീക്കങ്ങള്‍ നിര്‍ണായകമാണ്. തന്നെ അനുകൂലിച്ചവരെ ഒപ്പം കൂട്ടുക, തന്നെ പരസ്യമായി എതിര്‍ത്തവര്‍ക്ക് തിരിച്ചടി നല്‍കുക, ഇതാണ് തരൂരിന്റെ ലക്ഷ്യം. അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ ശശി തരൂരിന് സ്വീകരണ പരിപാടി ഒരുക്കിയതും അതില്‍ പങ്കെടുത്ത നേതാക്കളുടെ പങ്കാളിത്തവും ഇതിന്റെ സൂചനയാണ്.
കെപിസിസി അംഗങ്ങള്‍ ഡിസിസി ഭാരവാഹികള്‍ വരെ സ്വീകരണത്തിന് എത്തി. എം.കെ.രാഘവന്‍ എംപി സ്വീകരണത്തിന് നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസിന്റെയും കെഎസ്.യുവിന്റെയും ജില്ലാ സംസ്ഥാന നേതാക്കളും പരിപാടിക്ക് എത്തി. ഡിസിസി നേതാക്കളും വിഡി സതീശനും നഗരസഭക്ക് മുന്നിലെ സമരത്തില്‍ പങ്കെടുക്കുമ്പോഴാണ് മറുവിഭാഗം തരൂരിന് വിമാനത്താവളത്തില്‍ സ്വീകരണം ഒരുക്കിയത്.
നിലവിലെ നേതൃത്വത്തോട് അതൃപ്തിയുള്ളവരും ഒപ്പം ഒരു ഗ്രൂപ്പും ഈ സ്വീകരണപരിപാടിക്ക് ചുക്കാന്‍ പിടിച്ചെന്നാണ് സൂചന. രമേശ് ചെന്നിത്തലയും, കെ.സി.വേണുഗോപാലും, വിഡി.സതീശനും, കൊടിക്കുന്നില്‍ സുരേഷും സംഘടനാ തെരഞ്ഞെടുപ്പില്‍ തരൂരിനെതിരെ പരസ്യമായി നിലപാട് എടുത്തിരുന്നു. കെ.സുധാകരന്‍ പലതവണ നിലപാട് മാറ്റിയും മറിച്ചും പറഞ്ഞു.
അന്നും തരൂരിനെതിരെ പരസ്യനിലപാട് സ്വീകരിക്കാത്ത പ്രബലവിഭാഗമാണ് തരൂരിന് രഹസ്യപിന്തുണ നല്‍കുന്നത്.തരൂരിനെ മുന്‍നിര്‍ത്തി പുതിയ ഗ്രൂപ്പ് സമവായത്തിന് കോണ്‍ഗ്രസിലെ ഈ പ്രബലവിഭാഗം നീക്കം തുടങ്ങിയതായും സൂചനയുണ്ട്. കൊടിക്കുന്നില്‍ സുരേഷിനെ പുതിയ കെപിസിസി അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെയും തരൂര്‍ വിഭാഗം ശക്തമായ നിലപാട് വ്യക്തമാക്കിയെന്നാണ് സൂചന. ഇക്കാര്യത്തില്‍ സുധാകരന് തരൂര്‍ പിന്തുണ അറിയിച്ചെന്നാണ് വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here