Sabarimala: ശബരിമലയിൽ സുരക്ഷിതവും പ്രശ്നരഹിതവുമായ തീർത്ഥാടനമൊരുക്കും; ഡിജിപി അനിൽ കാന്ത്

സുരക്ഷിതവും പ്രശ്നരഹിതവുമായ മണ്ഡല മകര വിളക്ക് തീർത്ഥാടനത്തിനുള്ള സൗകര്യങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളതെന്ന് ഡിജിപി അനിൽ കാന്ത്(anil kanth). തീർത്ഥാടന കാലത്ത് സുരക്ഷയ്ക്കായി 13,000 പൊലീസു(police)കാരെ വിന്യസിക്കും. ശബരിമല(sabaimala) തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഡിജിപി.

കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷമുള്ള ആദ്യ മണ്ഡലകാലമാണ്
ഇത്തവണത്തെത്. അതിനാൽ തന്നെ വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ പ്രതീക്ഷിക്കുന്നത്. ഇത് മുന്നിൽ കണ്ടുള്ള സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കുക.മണ്ഡല – മകര വിളക്ക് തീർത്ഥാടന കാലത്ത്
പതിമൂവാരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്ക് വിന്യസിക്കുമെന്ന് ഡിജിപി അനിൽ കാന്ത് പറഞ്ഞു.

ഇടത്താവളങ്ങളിലും പ്രത്യേക പൊലീസ് സംവിധാനം ഉണ്ടാകും. പമ്പാതീരത്ത് ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ബാരിക്കേഡ്, ലൈഫ് ഗാര്‍ഡ്, തുടങ്ങിയ സുരക്ഷ സംവിധാനളും ഏർപ്പെടുത്തും. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ മാത്രം സുരക്ഷയ്ക്കായി 134 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹനങ്ങളുടെ തിരക്ക് നിരീക്ഷിക്കുന്നതിന് ജില്ലാ അതിര്‍ത്തിയില്‍ സിസി റ്റിവി കാമറകള്‍ ഉണ്ടാകും.

തീർത്ഥാടനം സുഗമമാക്കുന്നതിന് ഇതര സംസ്ഥാന പോലീസിന്റെ സഹായവും ഉറപ്പാക്കും. നിരീക്ഷണത്തിനായി നേവിയുടെയും എയർ ഫോഴ്സിൻ്റെ സഹായവും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എഡിജിപി എം.ആര്‍. അജിത്കുമാര്‍, ഐജി പി. പ്രകാശ്, തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍.നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ഡിജിപി അനിൽ കാന്തിൻ്റെ നേതൃത്വത്തിൽ നടന്ന അവലോണ യോഗത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News