ADVERTISEMENT
വാളയാറി(valayar)ൽ സിഐടിയു(citu) പ്രവർത്തകനെ ബസിൽ കയറി ആക്രമിച്ച സംഭവത്തിൽ നാല് ആർഎസ്‌എസ്–ബിജെപി(rss-bjp) പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കഞ്ചിക്കോട്, വാട്ടർ ടാങ്ക് പ്രദേശങ്ങളിലെ സജീവ ആർഎസ്‌എസ് പ്രവർത്തകരായ ജയരാജ്, നിഖിൽ, സഞ്ജയ്, ദത്തൻ എന്നിവർക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്.
ചൊവ്വാഴ്ചയാണ് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ഐടിഐ യൂണിറ്റംഗവും ഡിവൈഎഫ്‌ഐ പുതുശേരി മന്ദം ഈസ്റ്റ് യൂണിറ്റംഗവുമായ സുഭാഷിനെ കഞ്ചിക്കോട് സത്രപ്പടിയിൽവച്ച് ആർഎസ്‌എസുകാർ ബസിൽ കയറി ആക്രമിച്ചത്. തലയിൽ പരുക്കേറ്റ സുഭാഷ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം തുടങ്ങിയതായി വാളയാർ പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.