Muslim League: സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ലീഗിനെതിരെ; ഓഡിയോ പുറത്ത്; കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്

സമസ്ത സി ഐ സി തര്‍ക്കത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന ഓഡിയോ പുറത്ത്. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ലീഗിനെതിരെയെന്ന് സി ഐ സി വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ പി.എച്ച്.എസ് തങ്ങള്‍. പാണക്കാട് തങ്ങള്‍മാര്‍ക്കും ലീഗ് നേതാക്കള്‍ക്കും സമസ്തയില്‍ സ്ഥാനമില്ലെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞതായും തങ്ങള്‍.ചേളാരിയിലെ സമസ്ത യോഗത്തില്‍ കയ്യാങ്കളിയുണ്ടായതായും തങ്ങള്‍ സ്ഥിരികരിക്കുന്നു. തങ്ങളുടെ ഓഡിയോ കൈരളി ന്യൂസ് പുറത്ത് വിട്ടു.

സമസ്തയും കോഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക്ക് കോളേജസും തമ്മിലുള്ള അഭിപ്രായ വ്യത്യാസം അതിരൂക്ഷമായി തുടരുകയാണ്. തര്‍ക്കം പാരമ്യത്തിലെത്തിയതോടെ സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി ആദ്യശേരിയെ സമസ്ത പുറത്താക്കി. ഈ ഘട്ടത്തിലാണ് സി ഐ സി വൈസ്പ്രസിഡന്റും ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.എച്ച്.എസ് തങ്ങളുടെ ഓഡിയോ പുറത്ത് വന്നത്.സമസ്തയും സിഐസിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഈ സംഭാഷണത്തിലൂടെ പുറത്ത് വരുന്നു.

ചേളാരിയില്‍ നടന്ന സമസ്ത കോഓഡിനേഷന്‍ യോഗത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായതായി തങ്ങള്‍ സ്ഥിരീകരിക്കുന്നു.സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ലീഗിനെതിരാണെന്ന് തങ്ങള്‍ പറയുന്നു.സമസ്ത യോഗത്തില്‍ തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പാണക്കാട് തങ്ങള്‍ക്കും ലീഗ് നേതാക്കള്‍ക്കും സമസ്തയില്‍ സ്ഥാനമില്ലെന്ന് നേതാക്കള്‍ പറഞ്ഞതായും തങ്ങള്‍ വെളിപ്പെടുത്തുന്നു

സമസ്ത മുശാവറ അംഗങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും തങ്ങള്‍ ഉന്നയിക്കുന്നുണ്ട്.സമസ്ത നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പണത്തിന് വേണ്ടിയാണെന്നും മുശാവറ അംഗങ്ങള്‍ സംഘടനയില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്’

സമസ്തയെ രൂക്ഷമായി വിമര്‍ശിക്കുന്ന ഓഡിയോ പുറത്ത് വന്നതോടെ സമസ്ത പ്രവാസി സെല്‍ വൈസ്‌ചെയര്‍മാനായ തങ്ങള്‍ക്കെതിരെ നടപടി വരുമെന്ന് ഉറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here