Rajdeep Sardesai: മാധ്യമങ്ങളെ പുറത്താക്കിയ ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ വിരുദ്ധം: രാജ്ദീപ് സര്‍ദേശായി

മാധ്യമങ്ങളെ പുറത്താക്കിയ ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി.ഭരണഘടനാ പദവിയിലിരിക്കുന്നയാള്‍ക്ക് ഉത്തരവാദിത്വ ബോധം വേണം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു രാജ്യത്തിന്റെ പല ഭാഗത്തും മാധ്യമങ്ങള്‍ക്ക് നേരെ കടന്നാക്രമണം നടക്കുന്നുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്ന സംവിധാനത്തിന്റെ ഭാഗമാണ് കേരള ഗവര്‍ണ്ണറെന്നും രാജ്ദീപ് സര്‍ദേശായി കൈരളി ന്യൂസിനോട് പറഞ്ഞു

വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് കൈരളി മീഡിയ വണ്‍ പ്രതിനിധികളെ പുറത്താക്കിയ നടപടി ഒരു തരത്തിലും അംഗീകരിക്കാനാകാത്തതാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യാ ടുഡേ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി പറഞ്ഞു.എതിര്‍ശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.ഒരു വിഭാഗം മാധ്യമങ്ങളെ പുറത്താക്കിയത് ഭരണഘടനാ വിരുദ്ധമാണ്.ഭരണഘടന പദവിയിലിരിക്കുന്നയാള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വബോധം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം.രാജ്യത്ത് പലയിടത്തും മാധ്യമങ്ങള്‍ക്ക് എതിരായ കടന്നാക്രമണം ഉണ്ടാകുന്നുണ്ട്.അത്തരത്തിലൊന്നാണ് കേരളത്തിലുണ്ടായതതെന്നും രാജ്ദീപ് സര്‍ദേശായി പറഞ്ഞു

എതിര്‍ശബ്ദങ്ങളെ കൂടി സഹിഷ്ണുതയോടെ കേള്‍ക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. കേരള ഗവര്‍ണ്ണര്‍ തെറ്റ് തിരുതാന്‍ തയ്യാറാകണമെന്നും രാജ്ദീപ് സര്‍ദേശായി കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News