കര്‍ഷക കടാശ്വാസം- അപേക്ഷിക്കുന്നതിനുള്ള വായ്പാ തീയതി നീട്ടി: കൃഷിമന്ത്രി പി പ്രസാദ്

സംസ്ഥാന കടാശ്വാസ കമ്മീഷന്‍ വഴി കടാശ്വാസത്തിനായി കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വായ്പാ തീയതി വയനാട്, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് 31.08. 2018 എന്നത് 31. 08. 2020 വരെയും മറ്റ് 12 ജില്ലകളിലെ കര്‍ഷകര്‍ക്ക് 31.03.2014 എന്നത് 31.03.2016 വരെയും ദീര്‍ഘിപ്പിച്ചതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു.കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നിരന്തരം പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകുകയും കൃഷിനാശം സംഭവിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കടക്കെണിയില്‍ അകപ്പെടാതിരിക്കുന്നതിനും, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍ഷകരില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചുമാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു.

കര്‍ഷകര്‍ സഹകരണ ബാങ്കുകളില്‍ / സംഘങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മുഖേന നിലവില്‍ പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ് കടാശ്വാസം അനുവദിച്ചു വരുന്നത്.

കമ്മീഷനില്‍ അവസാനമായി അപേക്ഷ സ്വീകരിച്ച 31.03. 2020 വരെ 5,50,507 അപേക്ഷകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.കൂടാതെ 31.03.2020 വരെ ലഭിച്ച അപേക്ഷകളില്‍ മാറ്റിവയ്ക്കപ്പെട്ടിരുന്ന കുറവുകളുള്ള 77, 423 അപേക്ഷകള്‍ കൂടി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പരിഗണിച്ചു വരുന്നു. ഇപ്രകാരം ആകെ 6,27,930 അപേക്ഷകളാണ് പരിഗണിച്ച് വരുന്നത് ഇതില്‍ 31.10.20 22 വരെ 5, 30, 348 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്.. 2022 ഒക്ടോബര്‍ 31 തീയതിയില്‍ തീര്‍ക്കുവാനായി അവശേഷിക്കുന്നത് 97, 582 അപേക്ഷകളാണ്. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളുടെ കേസുകള്‍ മുഴുവനായും തീര്‍പ്പാക്കിയിട്ടുണ്ട്.

കുടിശ്ശികയുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് കമ്മീഷന്‍ സിറ്റിംഗുകളുടെ എണ്ണം കൂട്ടിയും (ഓണ്‍ലൈന്‍ സീറ്റിംഗുകള്‍ ഉള്‍പ്പെടെ) തീവ്ര യത്‌നംനടത്തി വരികയാണ്.സിറ്റിംഗ് നടത്തുന്ന ദിവസങ്ങളില്‍ പരമാവധി ബഞ്ചുകളില്‍ പരമാവധി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനും ശ്രമിച്ചുവരുന്നു. പ്രവര്‍ത്തനമാരംഭിച്ച 2007-08 കാലയളവ് മുതല്‍ 31.10. 2022 വരെ 565,20,04,551 രൂപയുടെ കടാശ്വാസ ശിപാര്‍ശ ഉത്തരവ് കമ്മീഷന്‍ പാസാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News