Sudhakaran: ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല’; സുധാകരനെതിരെ ആഞ്ഞടിച്ച് അബ്ദുറബ്ബ്

ആര്‍ എസ് എസ്സിന് സംരക്ഷണം നല്‍കിയെന്ന സുധാകരന്റെ വെളിപ്പെടുത്തലില്‍ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി.സുധാകരനെതിരെ ശക്തമായ വിമര്‍ശനവുമായി ലീഗ് നേതാവും മുന്‍ മന്ത്രിയുമായ അബ്ദു റബ്ബ് രംഗത്തെത്തി.ആര്‍ എസ് എസിന്റെ ന്റെ മൗലികാവകാശങ്ങള്‍ക്കു
വേണ്ടി ശബ്ദിക്കാന്‍, ആര്‍ എസ് എസ ന്റെ ശാഖകള്‍ക്കു സംരക്ഷണം നല്‍കാന്‍.ആര്‍ എസ് എസ എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്കു വില കല്‍പ്പിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ‘ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല എന്നും അബ്ദു റബ്ബ് സുധാകരനെ ഓര്‍മിപ്പിക്കുകയാണ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

RSS ന്റെ മൗലികാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദിക്കാന്‍, RSS ന്റെ ശാഖകള്‍ക്കു സംരക്ഷണം നല്‍കാന്‍..
RSS എപ്പോഴെങ്കിലും മറ്റുള്ളവരുടെ മൗലികാവകാശങ്ങള്‍ക്കു വില കല്‍പ്പിച്ചിട്ടുണ്ടോ..! മത ന്യൂനപക്ഷങ്ങള്‍ക്കും, മര്‍ദ്ദിത പീഢിത വിഭാഗങ്ങള്‍ക്കും ജീവിക്കാനും, വിശ്വസിക്കാനും, ആരാധിക്കാനും, പ്രബോധനം ചെയ്യാനും ഇഷ്ടഭക്ഷണം കഴിക്കാനും വരെ
ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും, അവരെ ഉന്‍മൂലനം ചെയ്യാന്‍ പദ്ധതിയിടുകയും ചെയ്യുന്ന RSS നെ സംരക്ഷിക്കേണ്ട ബാധ്യത ആര്‍ക്കാണ്. RSS അന്നും, ഇന്നും RSS തന്നെയാണ്.’ഹേ റാം’ എന്നുച്ചരിച്ച് മഹാത്മാവ് പിടഞ്ഞു വീണത് ഓട്ടോറിക്ഷയിടിച്ചല്ല. RSS കാരന്‍ വെടിയുതിര്‍ത്തിട്ടാണ്. അതെങ്കിലും മറക്കാതിരുന്നു കൂടെ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News