Swami Sandeepananda Giri: ‘മേരെ പ്യാരേ ദേശ് വാസിയോം ആളെ കിട്ടി’; സന്ദീപാനന്ദഗിരി

മേരെ പ്യാരോ ദേശ വാസിയോ ആളെ കിട്ടി, അതെ ആളെ കിട്ടി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് സംഘികള്‍ തന്നെ. കിട്ടിയോ കിട്ടിയോ എന്നും ചോദിച്ച് ഇനി ആരും വരണ്ട. എകെജി സെന്റര്‍ ആക്രമിച്ചവനെ കിട്ടിയോ കിട്ടിയോ എന്നു ചോദിച്ചവര്‍ക്ക് സ്വപ്‌നം പോലും കാണാത്ത മറുപടിയാണ് കിട്ടിയത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയീട്ടവരെ കിട്ടിയോ കിട്ടിയോ എന്ന് ചോദിച്ചവര്‍ക്കും കിട്ടി നല്ല കലക്കന്‍ മറുപടി.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച പ്രതി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശും ആര്‍എസ്എസ് പ്രവര്‍ത്തകരും ചേര്‍ന്ന്. പ്രകാശ് പിന്നീട് ആത്മഹത്യചെയ്തു. പ്രകാശിന്റെ സഹോദരന്‍ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പ്രകാശിന്റെ മരണത്തിലെ ദൂരൂഹത കൈരളി ന്യൂസ് നേരത്തെ റിപ്പോര്‍ട്ട്‌ െചയ്തിരുന്നു. പ്രതിയെ കണ്ടെത്താനായതില്‍ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദ ഗിരി പറഞ്ഞു.

പ്രദേശത്തെ ആര്‍എസ്.എസ്് പ്രവര്‍ത്തകരായ പ്രകാശും സംഘവുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച മൊഴി പ്രകാശിന്റെ സഹോദരന്‍്
പ്രശാന്ത് ക്രൈംബ്രാഞ്ചിന് നല്‍കി. ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യചെയ്തു. പ്രകാശിന്റെ ആത്മഹത്യസംബന്ധിച്ച ദുരൂഹതയാണ് ആശ്രമ ആക്രമണകേസില്‍ വഴിത്തിരിവായത്. ആത്മഹത്യക്ക് മുന്‍പ് പ്രകാശിന് സഹപ്രവര്‍ത്തകരായ ആര്‍എസ്്എസുകാരില്‍ നിന്ന് മര്‍ദ്ദമേറ്റിരുന്നു. ഇതു സംബന്ധിച്ച് ആന്വേഷണവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ നിര്‍ണായകമായി മാറി-

പ്രകാശിന്റെ മരണത്തിലെ ദുരൂഹതസംബന്ധിച്ച് കൈരളി ന്യൂസ് അന്നുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടുകേസിലും ഒരേ പ്രതികള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം

പ്രകാശന്‍ മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞതെന്നാണ് സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍. തിരുവനന്തപുരം ജഗതിയില്‍ നിന്നും കേസിലെ കൂട്ടാളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതോടെയാണ് അനിയന്‍ ആകെ അസ്വസ്ഥനാവുന്നത്. കൂട്ടുകാരനെ പൊലീസ് പൊക്കി രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് കേസിലെ വിവരം തന്നോട് പറഞ്ഞതെന്നാണ് പ്രശാന്തിന്റെ മൊഴി. ഞാനും കുണ്ടമണ്ക്കടവിലെ ചേട്ടന്‍മാരും ചേര്‍ന്നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതെന്ന് പറഞ്ഞെന്നും അവന്‍ ആകെ ആശങ്കയിലായിരുന്നെന്നും പ്രശാന്ത് വെളിപ്പെടുത്തി. ഇതിന് ശേഷമണ് മര്‍ദ്ദനമേല്‍ക്കുന്നതും പ്രകാശ് ആത്മഹത്യചെയ്യുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News