
തന്റെ ആശ്രമം കത്തിച്ചത് താന്‍ തന്നെയാണെന്ന് പലരും സംശയിച്ചിരുന്നു ഇപ്പോള്‍ സത്യം പുരത്തു വന്നതില്‍ സന്തോഷമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ഈ കേസ് അവസാനിച്ചുവെന്ന് പല ചാനലുകാരും ന്യൂസ് കൊടുത്തിരിന്നു എന്നാല്‍ കൈരളി മാത്രമാണ് അത്തരത്തിലൊരു ന്യൂസ് കൊടുക്കാതിരുന്നത്. പ്രതിയെ കണ്ടുപിടിച്ചതോടു കൂടി പല ദുഷ്പ്രചാരണങ്ങള്‍ക്കും അവസാനമായി എന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
പ്രകാശാണ് ആശ്രമം കത്തിച്ചതെന്ന വെളിപ്പെടുത്തല്‍ തന്നെ ഞെട്ടിച്ചെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. പ്രകാശിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണം. പ്രകാശ് നേരത്തെയും ആശ്രമത്തിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
സംഭവം നടന്ന സമയത്ത് താന്‍ പ്രതികളെ കുറിച്ച് പറഞ്ഞ സൂചനകളും ഇപ്പോള്‍ പ്രശാന്തിന്റെ മൊഴിയും ഏകദേശം ഒരു പോലെയാണ്. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് ശേഷം അന്വേഷണ സംഘത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നുവെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു.
എകെജി സെന്റര്‍ ആക്രമണ കേസ് വന്നപ്പോഴും എല്ലാവരും പ്രതിയെ കിട്ടിയോ എന്ന് ചോദിച്ചിരുന്നു. ഏതെങ്കിലും ഒരു പ്രതിയെ പിടിക്കുക എന്നതിലുപരി വ്യക്തമായ അന്വേഷണം നടത്തി കൃത്യമായി പ്രതിയെ പിടിക്കുക എന്നതാണ് പൊലീസ് ചെയ്യുന്നത്. അതു തന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു.
2018 ഓക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീകത്തിച്ചശേഷം ആശ്രമത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here