LDF: ഉപതെരഞ്ഞെടുപ്പ്: മണിയൂരില്‍ എല്‍ഡിഎഫിന് ജയം

മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത് വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് നിലനിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എ ശശിധരന്‍ 340 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 1408 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. 1163 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എ ശശിധരന് 741 വോട്ടും, യുഡിഎഫ് സ്ഥാനാര്‍ഥി ഇ എം രാജന് 401 വോട്ടും, ബിജെപി സ്ഥാനാര്‍ഥി ഷിബുവിന് 21 വോട്ടും ലഭിച്ചു. എല്‍ഡിഎഫിലെ സിപിഐ എം പഞ്ചായത്തംഗമായിരുന്ന കെ പി ബാലന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരെഞ്ഞെടുപ്പ് നടന്നത്. 107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ പി ബാലന്‍ തെരെഞ്ഞെടുക്കപ്പെട്ടിരുന്നത്.

മണിയൂര്‍ യുപി സ്‌കൂള്‍ റിട്ട. അധ്യാപകനും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ജില്ലാ സെക്രട്ടറിയുമാണ് നിലവില്‍ തെരെഞ്ഞെടുക്കപ്പെട്ട എ ശശിധരന്‍. 21 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍ഡിഎഫിനും 14 ഉം യുഡിഎഫിന് 7 ഉം അംഗങ്ങളാണുള്ളത്. കക്ഷിനില സിപിഐ എം 12, സിപിഐ 1, എല്‍ജെഡി 1, കോണ്‍ഗ്രസ് 5, ലീഗ് 2.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News