LDF: പറവൂരില്‍ ബിജെപി സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു; വി ഡി സതീശന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാമത്

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിങ്ങ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തായി. പറവുര്‍ നഗരസഭയിലെ പതിനാലാം വാര്‍ഡ് വാണിയക്കാട് വാര്‍ഡിലാണ് എല്‍ഡിഎഫിലെ നിമിഷ ജിനേഷ് (നിമ്മി) 160 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. എല്‍ഡിഎഫ് 448 വോട്ടും ബിജെപി 288 വോട്ടും നേടിയ ഇവിടെ കോണ്‍ഗ്രസിന് കിട്ടിയത് 207 വോട്ടുമാത്രം.

കൗണ്‍സിലറായിരുന്ന ബിജെപിയിലെ കെ എല്‍ സ്വപ്ന രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. വിവാഹത്തെത്തുടര്‍ന്ന് മറ്റൊരു ജില്ലയിലേക്ക് താമസം മാറിയതിനെ തുടര്‍ന്നാണ് രാജിവച്ചത്. രേഖ ദാസന്‍– യുഡിഎഫ്, രമ്യ രജീവ്– എന്‍ഡിഎ എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ത്ഥികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News