LDF: കഞ്ഞിക്കുഴി എല്‍എല്‍ഡിഎഫ് പിടിച്ചെടുത്തു ; കരുണപുരത്തും ശാന്തന്‍പാറയിലും എല്‍ഡിഎഫ്

ഇടുക്കിയില്‍ കരുണപുരത്തും ശാന്തന്‍പാറയിലും എല്‍ഡിഎഫ് വിജയം നിലനിര്‍ത്തിയപ്പോള്‍ കഞ്ഞിക്കുഴിയില്‍ സീറ്റ് യുഡിഎഫില്‍നിന്നും പിടിച്ചെടുത്തു.

കഞ്ഞിക്കുഴിയില്‍ വാര്‍ഡ് 18 പൊന്നടുത്താന്‍ ആണ് പിടിച്ചെടുത്തത്. എല്‍ഡിഎഫിലെ പി ബി ദിനമണി 92 വോട്ടിന്റെ ഭുരിപക്ഷത്തിനാണ് വിജയിച്ചത്. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാജിവച്ചതിനേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യുഡിഎഫിന്റെ ഷീബാ ജയനും എന്‍ഡിഎയുടെ ചന്ദ്രനുമായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍ .

കരകുളത്ത് വാര്‍ഡ് 16. കുഴിക്കണ്ടത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ഡി പ്രദീപ് 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എല്‍ ഡി എഫ് 439 വോട്ടും യു ഡി എഫ് സ്ഥാനാര്‍ഥി പി എസ് അരുണ്‍ 374വോട്ടും നേടി. എന്‍ഡിഎയുടെ പി പ്രസാദിന് 325വോട്ട് ലഭിച്ചു. നിലവില്‍ പഞ്ചായത്തംഗമായിരുന്നയാള്‍ സിപിഐ എം ഏരിയ സെക്രട്ടറിയായതിനെ തുടര്‍ന്നാണ് കരുണപുരത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ശാന്തന്‍പാറയില്‍ 10-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ കെ ഷാബു വിജയിച്ചു. എല്‍ഡിഎഫ് അംഗമായിരുന്ന പി ജെ ഷൈനിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫിന്റെ ഷാജു വാര്‍ക്കാട്ടിലും എന്‍ഡിഎയുടെ ടി എ ബിനുവുമാണ് എതിര്‍സഥാനാര്‍ഥികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News