ADVERTISEMENT
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിയപ്പോൾ മുൾമുനയിലാണ് ഭരണകക്ഷിയായ ഡെമോക്രാറ്റുകൾ. പ്രവചിക്കപ്പെട്ട തരംഗം ഉണ്ടായില്ലെങ്കിലും ഇന്നലെ വൈകിട്ടോടെ പ്രതിനിധിസഭയിലെ 435ൽ 220 സീറ്റും റിപ്പബ്ലിക്കന്മാർ നേടി. ഡെമോക്രാറ്റുകൾ 215 ഇടത്ത് ജയിച്ചു. ഇതോടെ പ്രതിനിധിസഭയിൽ റിപ്പബ്ലിക്കന്മാർക്ക് വ്യക്തമായ മുൻകൈയായി. 218 സീറ്റാണ് ഭൂരിപക്ഷം.
ജനുവരിയിൽ പുതിയ കോൺഗ്രസ് നിലവിൽ വരുമ്പോൾ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിക്ക് പകരം റിപ്പബ്ലിക്കൻ സ്പീക്കർ വരും. റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തിയെയാണ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പ്രതിനിധി സഭയെ കൈപ്പിടിയിലാക്കിയതോടെ ബൈഡന്റെ പല നയങ്ങളെയും തടയാൻ റിപ്പബ്ലിക്കന്മാർക്കാകും.
സെനറ്റിലെ 100ൽ 35 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ റിപ്പബ്ലിക്കന്മാർക്ക് 50 സീറ്റും ഡെമോക്രാറ്റുകൾക്ക് 48 സീറ്റുമാണുള്ളത്. രണ്ട് സ്വതന്ത്രർ ഭരണകക്ഷിക്കൊപ്പമാണ്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു.
എന്നാൽ, സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ നിലനിർത്തുമെന്നാണ് വിലയിരുത്തൽ. ജോർജിയ, അരിസോണ, വിസ്‌കോസിൻ, നെവദ എന്നിവയിൽ രണ്ടെണ്ണമെങ്കിലും നേടാനായാൽ ഡെമോക്രാറ്റുകൾക്ക് സ്ഥിതിഗതികൾ എളുപ്പമാകും. 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പിൽ കാര്യമായ റിപ്പബ്ലിക്കൻ മുന്നേറ്റം ഉണ്ടായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.