കുത്തിയൊഴുകുന്ന പുഴ, ജീവൻ പണയം വച്ച് പഠിക്കാൻ പോകുന്ന പെൺകുട്ടി ; വൈറലായി വീഡിയോ | Viral Video

ശക്തമായ കുത്തൊഴുക്കുള്ള പുഴ അതിസാഹസികമായി മുറിച്ചു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. സ്‌കൂളിലേയ്ക്ക് പോകാനായി സിപ്പ് ലൈന്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ സാഹസികത.

സ്‌കൂളിലെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നപ്പോഴാണ് പെണ്‍കുട്ടിയ്ക്ക് ഈ അപകടകരമായ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് പെണ്‍കുട്ടി അപകടകരമായ പാത മുറിച്ചുകടക്കുന്നത്.

സ്‌കൂള്‍ യൂണിഫോമിലുള്ള ഒരു പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്. സ്‌കൂള്‍ബാഗും പുറത്തുതൂക്കിയിട്ടുണ്ട്. എന്നാല്‍ കുട്ടിക്കു മുന്നില്‍ അലറിപ്പായുന്ന പുഴയാണ്. പുഴ കടക്കാന്‍ പാലമില്ല. പുഴയുടെ ഇരുകരകളെയും ബന്ധിച്ച് ഒരു കയര്‍ കെട്ടിയിട്ടുണ്ട്. കയറില്‍ ഒരു വല കെട്ടിയിട്ടുണ്ട്. വലയില്‍ തൂങ്ങിപ്പിടിച്ച് കുട്ടി പുഴ കടക്കുകയാണ്.

മറുകരയില്‍ മറ്റൊരു കുട്ടിയും നില്‍ക്കുണ്ട്. ആ കുട്ടി അപകടകരമായ ഇതേ രീതിയില്‍ ആദ്യം പുഴ കടന്നതാകണം. അദ്ഭുതത്തേക്കാളേറെ ആശങ്കയോടുകൂടി മാത്രമേ ഈ ദൃശ്യം കണ്ടിരിക്കാനാവൂ.

വീഡിയോ പങ്കുവച്ചുകൊണ്ട് അഫ്ഷര്‍ എഴുതുന്നു. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. ആരാണ്പകര്‍ത്തിയതെന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ അഫ്ഷര്‍ പങ്കുവച്ച വീഡിയോ വൈറലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News