Sudhakaran: തലശ്ശേരി കലാപകാലത്ത് ആര്‍എസ്എസിനെ സുധാകരന്‍ സഹായിച്ചു; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ശാഖ സംരക്ഷിച്ചതല്ല,തലശ്ശേരി കലാപ കാലത്ത് മുസ്ലീം പള്ളി പൊളിക്കാനെത്തിയ ആര്‍ എസ്സുകാരെ സംരക്ഷിച്ച കാര്യമാണ് കെ സുധാകരന്‍ പറഞ്ഞതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.സി പി ഐ എം പ്രവര്‍ത്തകര്‍ പള്ളിക്ക് കാവലിരുന്നപ്പോള്‍ ആര്‍ എസ് എസ് കലാപകാരികളെ സഹായിക്കുകയാണ് സുധാകരന്‍ ചെയ്തതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആര്‍ എസ് എസിനെ സഹായിച്ചുവെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ കൂടുതല്‍ ഗൗരവമുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.തലശ്ശേരി കലാപകാലത്താണ് സുധാകരന്‍ ആര്‍ എസ് എസ്സിനെ സഹായിച്ചത്.ശാഖ സംരക്ഷിച്ചുവെന്ന് സുധാകരന്‍ പറഞ്ഞ സ്ഥലങ്ങളില്‍ പള്ളി പൊളിക്കാന്‍ ആര്‍ എസ് എസ് പദ്ധതിയിട്ടിരുന്നു.ഇത് തടയാന്‍ സി പി ഐ എം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ സുധാകരന്‍ കലാപകാരികളായ ആര്‍ എസ് എസ്സാകാരെ സഹായിക്കുയായിരുന്നുവെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു

അതേ സമയം സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവത്തിലെ വെളിപ്പെടുത്തലോടെ ആര്‍ എസ് കള്ളം പൊളിഞ്ഞുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. ആശ്രമത്തിനെതിരായ അക്രമം ആസൂത്രിതമായിരുന്നു പ്രതികളെ ഉടന്‍ പോലീസ് കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിക്കെതിരെ വായില്‍ തോന്നിയത് വിളിച്ചു പറയായൊണ്.അതിലൊന്നാണ് ഐ പി എസ്സുകാരന്‍ തോക്ക് ചൂണ്ടി പേടിപ്പിച്ചെന്ന ആരും വിശ്വസിക്കാത്ത കഥ

തിരുവനന്തപുരം മേയര്‍ രാജിവയ്ക്കില്ലെന്നും പ്രതിഷേധം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel