
ഇക്വറ്റോറിയൽ ഗിനിയയിൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം വൈകുന്നു.ഗിനിയയില്‍ തടവിലുള്ളവരെ ഉടന്‍ നൈജീരിയക്കു കൈമാറില്ല. നൈജീരിയക്ക് കൈമാറാന്‍ കൊണ്ടുപോയ 15 പേരെയും തിരികെ മലാബോയിലെത്തിച്ചു.
ഗിനിയയില്‍ തടവിലുള്ള മലയാളികൾ ഉൾപ്പെടെയുള്ള നാവികരെ ഉടന്‍ നൈജീരിയക്കു കൈമാറില്ല. നൈജീരിയക്ക് കൈമാറാന്‍ കൊണ്ടുപോയ 15 പേരെയും തിരികെ മലാബോയിലെത്തിച്ചു. ഇന്നലെ വൈകുന്നേരം ആണ് ഇവരെ തടവു കേന്ദ്രത്തിൽ നിന്ന് യുദ്ധക്കപ്പലിലേക്ക് മാറ്റിയത് .
അതേ സമയം മലയാളി ചീഫ് ഓഫീസർ സനു ജോസും മറ്റ് 10 പേരും കപ്പലിൽ തുടരുകയാണ് . തങ്ങളുടെ മോചനത്തിനായി കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പൽ ജീവനക്കാരുടെ ആവശ്യം.
അതേസമയം കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയക്ക് നൽകിയിട്ടുണ്ട്.നോർവെയിലുള്ള കപ്പൽ കമ്പനി നിയമപരമായും കൈമാറ്റം തടയാനുള്ള നീക്കം നടത്തുന്നുണ്ട്. കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൈജീരിയയിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം നൈജീരിയയിലേക്ക് മാറ്റുമെന്ന് ഭീഷണി ഉയർത്തുന്നത്.
തടവിൽ ഉള്ള ഇന്ത്യക്കാരടക്കമുള്ള എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട് എക്വറ്റോറിയൽ ഗിനി സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീധനപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്. അതിനിടെ കപ്പൽ ജീവനക്കാരുടെ മോചനത്തിന് സർക്കാർ അടിയന്തര ഇടപെടൽ വേണമെന്ന് നാഷണർ യൂണിയൻ ഓഫ് സീഫെറേർസ് ഓഫ് ഇന്ത്യയും ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here